Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡി​െൻറ ഡെൽറ്റ...

കോവിഡി​െൻറ ഡെൽറ്റ വകേഭദത്തിനെതിരെ ബൂസ്​റ്റർ ഡോസുമായി സ്​പുട്​നിക്​

text_fields
bookmark_border
കോവിഡി​െൻറ ഡെൽറ്റ വകേഭദത്തിനെതിരെ ബൂസ്​റ്റർ ഡോസുമായി സ്​പുട്​നിക്​
cancel

ന്യൂഡൽഹി: കോവിഡി​െൻറ ഡെൽറ്റ വകഭേദത്തെ മറികടക്കാൻ ബൂസ്​റ്റർ ഡോസ്​ നൽകുമെന്ന്​ സ്​പുട്​നിക്​. വാക്​സി​ൻ ഡോസ്​ നൽകിയതിന്​ ശേഷമാവും ഡെൽറ്റയെ പ്രതിരോധിക്കാനായി ബൂസ്​റ്റർ ഡോസ്​ കൂടി നൽകുക. സ്​പുട്​നിക്​ വാക്​സി​െൻറ നിർമ്മാതാക്കളയാ റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടാണ്​ ഇക്കാര്യം അറിയിച്ചത്​.

ഡെൽറ്റ വകഭേദം നമ്മുടെ പൊതുവായ ശത്രുവാണ്​. അതിനെതിരെ നമുക്ക്​ ഒരുമിച്ച്​ പോരാടാം. ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി മറ്റ്​ വാക്​സിനുകൾക്കും ബൂസ്​റ്റർ ഡോസ്​ ലഭ്യമാക്കുമെന്ന്​ സ്​പുട്​നിക്​ അറിയിച്ചു. ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​​.

നേരത്തെ കോവിഡി​െൻറ ഡെൽറ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിൻ ഫലപ്രദമാണെന്ന്​ അവകാശപ്പെട്ട്​ കമ്പനി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുമെന്ന്​ അറിയിച്ചിരിക്കുന്നത്​. ഇന്ത്യയിൽ അംഗീകാരം ലഭിച്ച വാക്​സിനുകളിലൊന്നാണ്​ സ്​പുട്​നിക്​. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ്​ ലബോറിട്ടറിയാണ്​ സ്​പുട്​നിക്​ വാക്​സിൻ ഇന്ത്യയിൽ നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sputnik V
News Summary - Sputnik V to Offer Booster Shot Against Delta Variant to Other Vaccine Manufacturers
Next Story