Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​പുട്​നിക്​ വാക്​സിൻ...

സ്​പുട്​നിക്​ വാക്​സിൻ ഒമ്പത്​ നഗരങ്ങളിൽ കൂടി എത്തുന്നു

text_fields
bookmark_border
സ്​പുട്​നിക്​ വാക്​സിൻ ഒമ്പത്​ നഗരങ്ങളിൽ കൂടി എത്തുന്നു
cancel

ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്കി​െൻറ വിതരണം രാജ്യത്തെ ഒമ്പത്​ നഗരങ്ങളിൽ കൂടി ആരംഭിക്കുന്നു.പരീക്ഷണാടിസ്ഥാനത്തിലാണ്​ വിതരണം നടത്തുന്നത്​. ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂർ, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ്​ വാക്​സിൻ വിതരണം ആരംഭിക്കുക.

കോവിൻ പോർട്ടലിലൂടെ സ്​പുട്​നിക്​ വാക്​സിൻ ലഭ്യമാവില്ല. ഇന്ത്യയിലെ സ്​പുട്​നിക്കി​െൻറ വിതരണം നടത്തുന്ന ഡോ.റെഡ്ഡീസിലൂടെ മാത്രമേ വാക്​സിൻ ലഭിക്കു​. കമ്പനിയുടെ പങ്കാളികളായ അപ്പോളോ ആശുപത്രി വഴിയാണ്​ നിലവിൽ സ്​പുട്​നിക്​ വാക്​സിൻ വിതരണം നടത്തുന്നത്​. വാക്​സിൻ പരീക്ഷണാടിസ്ഥാനത്തിൽ ഹൈദരാബാദിലാണ്​ ആദ്യം വിതരണം ചെയ്​തത്​.

91.6 ശതമാനം ഫലപ്രാപ്​തി സ്​പുട്​നിക്​ വാക്​സിനുണ്ടെന്നാണ്​ അവകാശവാദം. 1,145 രൂപയാണ്​ വാക്​സി​െൻറ വില. രാജ്യത്ത്​ 18-44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിച്ചതി​െൻറ പശ്​ചാത്തലത്തിൽ വാക്​സിൻ ഡോസുകൾക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. സ്​പുട്​നിക്​ കൂടി എത്തുന്നതോടെ ഇത്​ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sputnik V
News Summary - Sputnik V Jabs In 9 More Cities Now
Next Story