സ്പുട്നിക് ഒറ്റ ഡോസ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി
text_fieldsന്യൂഡൽഹി: സ്പുട്നിക് ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. വിദഗ്ധ സമിതി ശിപാർശക്ക് പിന്നാലെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) ബുധനാഴ്ച അനുമതി നൽകുകയായിരുന്നു.
റഷ്യൻ നിർമിത സ്പുട്നിക് വാക്സിെൻറ പരീക്ഷണം ഇന്ത്യയിൽ നടത്തുന്നത് റെഡ്ഡീസ് ലബോറട്ടറീസ് ആണ്. സ്പുട്നിക് രണ്ട് ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐ കഴിഞ്ഞ ഏപ്രിലിൽ അനുമതി നൽകിയിരുന്നു. നിലവിൽ റഷ്യ, യു.എ.ഇ, ഘാന എന്നിവിടങ്ങളിൽ സ്പുട്നിക് ഒറ്റ ഡോസ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്. കോവിഡിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

