വൈറസ് പോലെ മാരകമാണ് ഭീകരപ്രവർത്തനവും- നാം ഉച്ചകോടിയിൽ മോദി
text_fieldsന്യൂഡൽഹി: ഭീകരപ്രവർത്തനം വൈറസ് പോലെ മാരകമാണെന്ന് നാം ഉച്ചകോടിയിൽ മോദി. പാകിസ്താന്‍റെ പേര് പറയാതെയായിരുന്നു മോദിയുടെ ഒളിയമ്പ്. ലോകം കോവിഡ് 19 നെതിരായ യുദ്ധത്തിലാണ്. എന്നാൽ ചിലർ വൈറസിനേക്കാൻ മാരകമായ ഭീകരപ്രവർത്തനം നടത്തുകയാണ്. വ്യാജ വാർത്തകളും വിഡിയോകളും ഉപയോഗിച്ചുകൊണ്ട് ഇവർ സമുദായങ്ങളേയും രാജ്യങ്ങളേയും തമ്മിലടിപ്പിക്കുന്നു. വിഡിയോ കോൺഫറൻസിലൂടെ നടന്ന ഉച്ചകോടിയിൽ മോദി പറഞ്ഞു.
കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യയുടെ ഒരു ഡസനോളം സൈനികർ അതിർത്തിയിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഞായറാഴ്ച രണ്ട് ഉയർന്ന ഉദ്യോഗസ്ഥരടക്കം അഞ്ച് സുരക്ഷാഭടന്മാർ കശ്മീരിലെ ഹന്ദ്വാരയിൽ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച അതേ പ്രദേശത്ത് മൂന്ന് ജവാന്മാർ കൊല്ലപ്പെടുകയും ഏഴ് സുരക്ഷാസൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കാനും കോവിഡിനെ പ്രതിരോധിക്കാനുമായി സാമൂഹ്യ, ആരോഗ്യ മേഖലകളിൽ സംയുക്തമായി ഡാറ്റാബേസ് രൂപവൽക്കരിക്കാനും നാം അംഗരാജ്യങ്ങൾ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
