Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുസ്തി ഫെഡറേഷനെ...

ഗുസ്തി ഫെഡറേഷനെ സസ്​പെൻഡ് ചെയ്ത് കായിക മന്ത്രാലയം

text_fields
bookmark_border
ഗുസ്തി ഫെഡറേഷനെ സസ്​പെൻഡ് ചെയ്ത് കായിക മന്ത്രാലയം
cancel

ന്യൂഡൽഹി: പുതിയ ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്​പെൻഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നടപടി.

നേരത്തെ ഗുസ്തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മു​ൻ പ്ര​സി​ഡ​ന്റും ബി.​ജെ.​പി​യു​ടെ ലോ​ക്സ​ഭാം​ഗ​വു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ വ​ൻ​വി​ജ​യം നേടിയിരുന്നു. പ്ര​സി​ഡ​ന്റ​ട​ക്കം 15ൽ 13 ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഈ ​പാ​ന​ലാ​ണ് ജ​യി​ച്ച​ത്. ഏ​ഴി​നെ​തി​രെ 40 വോ​ട്ടു​ക​ൾ നേ​ടി ബ്രി​ജ്ഭൂ​ഷ​ണി​ന്റെ വി​ശ്വ​സ്ത​നും ‍യു.​പി ഗു​സ്തി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ സ​ഞ്ജ​യ് സി​ങ് അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2010ലെ ​കോ​മ​ൺ വെ​ൽ​ത്ത് ഗെ​യിം​സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​ത്രി അ​നി​ത ഷി​യോ​റ​ണാ​യി​രു​ന്നു സ​ഞ്ജ​യി​ന്റെ എ​തി​രാ​ളി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ഞ്ജ​യ് പാ​ന​ൽ ജ​യി​ച്ചു.

വ​നി​ത ഗു​സ്തി​താ​ര​ങ്ങ​ൾ ഗു​രു​ത​ര ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച ബ്രി​ജ്ഭൂ​ഷ​ണോ ബ​ന്ധു​ക്ക​ളോ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് ഠാ​കു​ർ പ്ര​ക്ഷോ​ഭ​ക​ർ​ക്ക് ന​ൽ​കി‍യ ഉ​റ​പ്പ്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​രം പി​ൻ​വ​ലി​ച്ച​ത്. പ​ല​ത​വ​ണ മാ​റ്റി​വെ​ച്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​പ്പോ​ൾ പ​ക്ഷേ, ബ്രി​ജ്ഭൂ​ഷ​ണി​ന്റെ വി​ശ്വ​സ്ത​ർ​ത​ന്നെ ഭൂ​രി​ഭാ​ഗം സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ജ​യി​ച്ച​ത് താ​ര​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​വ​രെ അ​നു​കൂ​ലി​ക്കു​ന്ന ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി പ്രേം​ച​ന്ദ് ലൊ​ച്ചാ​ബ് 27-19നും ​സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​യി ദേ​വേ​ന്ദ്ര സി​ങ് ക​ദി​യാ​ൻ 32-15നും ​ജ​യി​ച്ചു. ഹോ​ട്ട​ൽ വ്യാ​പാ​രി​യാ​യ ദേ​വേ​ന്ദ്ര സി​ങ് ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്ന താ​ര​ങ്ങ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സ​ഞ്ജ​യ് സി​ങ്ങി​ന് മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ട്ടും ബ്രി​ജ്ഭൂ​ഷ​ൺ പാ​ന​ലി​ലെ ര​ണ്ടു​പേ​ർ തോ​റ്റ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പെ നീ​ക്കു​പോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന സം​ശ​യ​മു​ണ​ർ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports ministryWrestling Federation
News Summary - Sports Ministry suspends Sanjay Singh-led new Wrestling Federation of India body over 'hasty' announcements
Next Story