Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോശമായി പെരുമാറിയവരെ...

മോശമായി പെരുമാറിയവരെ തിരിച്ചെടുത്തു; അതൃപ്​തിയറിയിച്ച്​ പ്രിയങ്ക ചതുർവേദി

text_fields
bookmark_border
PriyankaChaturvedi
cancel

ന്യൂഡൽഹി: തന്നോട്​ മോശമായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്​തിയറിയിച്ച്​ കോൺഗ്രസ്​ വക്​ത ാവ്​ പ്രിയങ്ക ചതുർവേദി. ട്വിറ്ററിലൂടെയാണ്​ പ്രിയങ്ക അതൃപ്​തിയറിയിച്ച്​ രംഗത്തെത്തിയത്​.

പാർട്ടിയിൽ അവർ നൽകിയ വിയർപ്പിൻെറയും രക്​തത്തിൻെറയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു. പാർട്ടിക്കായി തനിക്ക്​ നിരവധി വിമർശനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്​. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയവരെ മാറ്റി നിർത്താൻ പോലും തയാറാവില്ലെന്നത്​ സങ്കടകരമാണെന്നും പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൻെറ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലിനെ തുടർന്നാണ്​ പ്രിയങ്ക ചതുർവേദി പരാതി നൽകി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newspolitical newselection newsPriyanka Chathurvedi
News Summary - Spokesperson Priyanka Chaturvedi hits out at Congress-India news
Next Story