Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസംഗത്തിലെ...

പ്രസംഗത്തിലെ പരാമർശങ്ങൾ മനഃപൂർവമല്ലെന്ന് ശർജീൽ ഇമാം

text_fields
bookmark_border
Sharjeel-Imam
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രായ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ടെ നടത്തിയ പ്രസംഗത്തെ കുറിച് ച് വിശദീകരണവുമായി ജെ.എ​ൻ.​യു ഗ​വേ​ഷ​ക​ൻ ശ​ർ​ജീ​ൽ ഇ​മാം. പ്രസംഗത്തിലെ പരാമർശങ്ങൾ അപ്പോഴത്തെ മാനസികാവസ്ഥയിൽ പറ ഞ്ഞതാണെന്ന് ശ​ർ​ജീ​ൽ ഇ​മാം പൊ​ലീ​സിനോട് വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങ ൾ തന്‍റേതാണെന്ന് ശ​ർ​ജീ​ൽ പൊലീസിന് മുമ്പാകെ സമ്മതിച്ചു. അതേസമയം, പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങൾ മനഃപൂർവമാണെന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചും സ്പെഷ്യൽ സെല്ലും.


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജാ​മി​യ മി​ല്ലി​യ്യ ഇ​സ്​​ലാ​മി​യ യൂ​നി​വേ​ഴ്​​സി​റ്റി, അ​ലീ​ഗ​ഢ്​ മു​സ്​​ലിം യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ടെ വി​ഭാ​ഗീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ര​സം​ഗി​ച്ചു, ദേ​ശ​ദ്രോ​ഹ പ​രാ​മ​ർ​ശം ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചാ​ർ​ത്തി​യാ​ണ്​ ഷ​ർ​ജീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്​​ച സ്വ​ദേ​ശ​മാ​യ ബി​ഹാ​റി​ലെ ജെ​ഹ​ന​ബാ​ദി​ലെ​ത്തി​യ ഡ​ൽ​ഹി പൊ​ലീ​സി​നു​ മു​മ്പാ​കെ​യാ​ണ് ശ​ർ​ജീ​ൽ ഇ​മാം കീഴടങ്ങിയത്. ഡ​ൽ​ഹി പാ​ട്യാ​ല കോ​ട​തിയിൽ ഹാജരാക്കിയ ശ​ർ​ജീ​ലിനെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.

അഞ്ചു ലക്ഷം പേർ ഒരുമിച്ചാൽ അസം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്താമെന്നായിരുന്നു ശ​ർ​ജീ​ൽ ഇ​മാനിന്‍റെ വിവാദ പരാമർശം. ഇതിന്‍റെ പേരിൽ ഡ​ൽ​ഹി, അ​സം, മ​ണി​പ്പൂ​ർ, ഉ​ത്ത​ർ​​​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ ശ​ർ​ജീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സെ​ടു​ത്ത​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActSharjeel Imam
News Summary - Spoke in heat of moment: Sharjeel Imam -India News
Next Story