ദാവൂദുമായി അടുത്തകാലത്ത് ഫോണിൽ സംസാരിച്ചെന്ന് സഹോദരൻ
text_fieldsന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി അടുത്ത കാലത്ത് ഫോണിൽ സംസാരിച്ചെന്ന് സഹോദരൻ കസ്കറിെൻറ വെളിപ്പെടുത്തൽ. നാല് തവണ ദാവൂദുമായി സംസാരിച്ചു. മുബൈയിലെ തെൻറ വീടിന് സമീപത്തെ കെട്ടിടം തകർന്ന് വീണപ്പോഴാണ് രണ്ട് തവണ സംസാരിച്ചതെന്ന് കസ്കർ പൊലീസിന് മൊഴി നൽകി.
പൊലീസിനോ ഇൻറലിജൻസിനോ കണ്ടുപിടിക്കാൻ കഴിയാത്ത ബർണർ ഫോണുകൾ ഉപയോഗിച്ചാണ് ദാവൂദുമായി സംസാരിച്ചതെന്നും കസ്കർ വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കസ്കർ അറിയിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു ഇക്ബാൽ കസ്കറിനെ താനെ പൊലീസിെൻറ കവർച്ച വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനാണ് കസ്കർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കസ്കറിെൻറ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നാണ് വിവരം. മുംബൈ സ്ഫോടന കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന വ്യക്തിയാണ് ദാവൂദ്. ദാവൂദ് ഇപ്പോൾ പാകിസ്താനിലുണ്ടെന്നാണ് പൊലീസിെൻറ നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
