Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

കുതിരക്കച്ചവടത്തിനിടക്ക്​ കേരള ടൂറിസം വകുപ്പി​െൻറ പുട്ടുകച്ചവടം 

text_fields
bookmark_border
കുതിരക്കച്ചവടത്തിനിടക്ക്​ കേരള ടൂറിസം വകുപ്പി​െൻറ പുട്ടുകച്ചവടം 
cancel

തിരുവനന്തപുരം: കർണാടകയി​െല തൂക്കുസഭക്ക്​ ഉൗഞ്ഞാലുകെട്ടി കേരള ടൂറിസം. കുതിരക്കച്ചവടത്തിൽനിന്ന്​ എം.എൽ.എമാർക്ക്​ ‘പൂർണ സംരക്ഷണം’ നൽകാൻ സുരക്ഷിതവും മനോഹരവുമായ റിസോർട്ടുകൾ ദൈവത്തി​​​െൻറ സ്വന്തം നാട്ടിലു​ണ്ടെന്ന്​ കാട്ടിയാണ്​ കേരള ടൂറിസത്തി​​​െൻറ ഒൗദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ്​ പ്രത്യക്ഷപ്പെട്ടത്​. 

വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി എം.എൽ.എമാരെ വലയിലാക്കുമെന്ന ഭയം കോൺഗ്രസിനും ജെ.ഡി.എസിനുമു​െണ്ടന്നും അവർ കർണാടക്ക്​ പുറത്തേക്ക്​ ഇവരെ മാറ്റുമെന്നും വാർത്ത വന്നിരുന്നു. കോൺഗ്രസ്​ എം.എൽ.എമാരെ പഞ്ചാബിലേക്ക്​ മാറ്റുമെന്ന പ്രചാരണവുമുണ്ടായി. ഇൗ സാഹചര്യത്തിലാണ്​ ട്വീറ്റ്​ വന്നത്​. ഇത്​ സമൂഹമാധ്യമങ്ങളിൽ വൻ​ ചർച്ചയായി. 

പ്രധാന സംസ്ഥാനങ്ങളെല്ലാം ബി.ജെ.പി ഭരണത്തിലായതിനാൽ എം.എൽ.എമാർക്ക്​ സുരക്ഷിതമായി തങ്ങാൻ ആകെയുള്ള ഇടം ഇടതുപക്ഷം ഭരിക്കുന്ന കേരളംതന്നെയാണ്​ എന്നായിരുന്നു ട്രോളുകൾ​. ടൂറിസം വകുപ്പി​​​െൻറ അവസരോചിതമായ മാർക്കറ്റിങ്​ തന്ത്രത്തിനെ​ സമൂഹമാധ്യമം വൻ വരവേൽപാണ്​ നൽകിയത്​. കേരളത്തിൽ ​െജ.ഡി.എസ്​ എം.എൽ.എമാർക്ക്​ സുരക്ഷിതമായ റിസോർട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കണമെന്ന്​  എൻ.എസ്​. മാധവനും ട്വീറ്റ്​ ചെയ്​തിരുന്നു.

‘കിടു’, മലയാളി ഡാ, ക്ലാസിക്​, നമിച്ചണ്ണാ എന്നൊക്കെയായിരുന്ന ടൂറിസം വകുപ്പിനുള്ള അഭിനന്ദനം. കുതിരക്കച്ചവടത്തിനിടക്ക്​ പുട്ടു​കച്ചവടം, പുര കത്തു​േമ്പാൾ വാഴവെട്ടുന്നോ എന്നും ​പ്രതികരണമുണ്ടായി.  ഒരു സർക്കാർ വകുപ്പി​െന കുറിച്ച്​ ആദ്യമായി അഭിമാനം തോന്നിയ നിമിഷം എന്നാണ്​  ഒരാൾ കമൻറിട്ടത്​. എല്ലാ കോൺഗ്രസ്​ എം.എൽ.എമാർക്കും സുരക്ഷിത സ്ഥലമാണ്​ കേരളമെന്ന്​ മറ്റൊരാൾ കുറിച്ചു. വിദേശ വനിതകൾ മേലാൽ വരില്ലെന്നറിയാം, അതുകൊണ്ടാ എന്നായി​ ഒരാൾ. 
തമിഴ്​നാട്ടിൽ ഭരണപ്രതിസന്ധിക്കി​െട എ.​െഎ.എ.ഡി.എം.കെ എം.എൽ.എമാരെ ശശികല വിഭാഗം കൂവത്തൂരിലെ റിസോർട്ടിലേക്ക്​ മാറ്റിയിരുന്നു. അഹമ്മദ്​ പ​േട്ടൽ മത്സരിച്ച രാജ്യസഭാ തെരഞ്ഞെടുപ്പ്​ വേളയിൽ ഗുജറാത്തിലെ കോൺഗ്രസ്​ എം.എൽ.എമാരെ കർണാടകത്തിലെത്തിച്ച്​ താമസിപ്പിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala tourismmlaskarnataka pollbeautiful
News Summary - Split Karnataka verdict: Kerala Tourism offers ‘safe and beautiful’ resorts to MLAs- India news
Next Story