Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സി.എ.എക്കും ലോക്​ഡൗണിനും​ ശേഷം ഫേസ്​ബുക്കിലൂടെയുള്ള​ വിദ്വേഷപ്രചരണം വർധിച്ചത്​ 300 ശതമാനം
cancel
Homechevron_rightNewschevron_rightIndiachevron_rightസി.എ.എക്കും...

സി.എ.എക്കും ലോക്​ഡൗണിനും​ ശേഷം ഫേസ്​ബുക്കിലൂടെയുള്ള​ വിദ്വേഷപ്രചരണം വർധിച്ചത്​ 300 ശതമാനം

text_fields
bookmark_border

ന്യൂഡൽഹി: സി.എ.എ പ്രതിഷേധത്തിനും ലോക്​ഡൗണിനും ശേഷം ഫേസ്​ബുക്കിലൂടെയുള്ള വിദ്വേഷപ്രചരണം ഇന്ത്യയിൽ കുത്തനെ വർധിച്ചുവെന്ന്​ റിപ്പോർട്ട്​. ഫേസ്ബുക്കിന്‍റെ ഡാറ്റാ സയന്‍റിസ്​റ്റുകളാണ്​​ വിദ്വേഷ പ്രചരണത്തിന്‍റെ കണക്കുകൾ പുറത്തുവിട്ടത്​. 2019 -2020 ൽ, സി.എ.എ പ്രതിഷേധങ്ങളുടെ തുടക്കകാലത്തും ആദ്യ ലോക്ക്ഡൗൺ കാലത്തുമാണ് വിദ്വേഷപ്രചരണം കുത്തനെ വർധിച്ചത്​.

ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ മൂന്ന് ഭാഷകളിൽ വിദ്വേഷ ഉള്ളടക്കങ്ങളുള്ള ഫേസ്​ബുക്ക്​ പോസ്റ്റുകൾ കുത്തനെ കൂടിയെന്നാണ്​​​​ കണ്ടെത്തിയിരിക്കുന്നത്​. 2020 ന്‍റെ തുടക്കത്തിൽ, ഫേസ്​ബുക്ക് നടത്തിയ​ ഉള്ളടക്ക പരിശോധനകളിൽ​ കഴിഞ്ഞ വർഷത്തേക്കാൾ വിദ്വേഷ പ്രചരണം 300 ശതമാനം വർധിച്ചതായും​ കണ്ടെത്തിയിട്ടുണ്ട്​​​. രാജ്യവ്യാപകമായി സി.എ‌.എ പ്രതിഷേധങ്ങൾ നടന്ന 2019 ഡിസംബറിലും, 2020 ജനുവരിയിലും കോവിഡിനെ തുടർന്ന്​ ആദ്യലോക്​ഡൗൺ പ്രഖ്യാപിച്ച​ 2020 മാർച്ചിലുമാണ്​ വിദ്വേഷ പ്രചരണത്തിൽ വലിയ വർധനയുണ്ടായിരിക്കുന്നത്​.

ഏറ്റവു​ം അപകടസാധ്യതയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ ഇന്ത്യയിൽ വിദ്വേഷ പ്രചരണത്തിന്‍റെ തോത്​ വർധിച്ചിട്ടുണ്ട്​. ഹിന്ദിയിലും ഉറുദുവിലുമുള്ള വിദ്വേഷ പ്രചരണം പാകിസ്ഥാനുമായി താരതമ്യം ചെയ്യു​േമ്പാൾ ഇന്ത്യ മുന്നിലാണെന്നും​ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.ഈ കണ്ടെത്തലിന് അനുസൃതമായി, 2019 ഡിസംബർ, 2020 മാർച്ച്, 2020 മെയ് മാസങ്ങളിലും ഫേസ്​ബുക്ക്​ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത വിദ്വേഷപ്രചരണ​​ പോസ്റ്റുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായതായി 'ദ വയർ' റിപ്പോർട്ട്​ ചെയ്യുന്നു.

2019 അവസാനത്തിലും മാർച്ച് അവസാനത്തിലും ഏപ്രിൽ തുടക്കത്തിലെയും കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 80 ശതമാനത്തിലധികം വർധനവുണ്ടെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു.സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷനിൽ ഫേസ്​ബുക്ക്​ നടത്തിയ വെളിപ്പെടുത്തലുകളിൽ നിന്നാണ് സ്ഥിതിവിവരക്കണക്കുകളും മറ്റും പുറത്തുവന്നത്​.

സോഷ്യൽ മീഡിയകളായ ​േഫസ്​ബുക്കും വാട്​സാപ്പും രാജ്യത്ത്​ സംഘർഷത്തിന്‍റെ വേരുകൾ പടർത്തുന്നതിൽ വഹിക്ക​ുന്ന പങ്കിലേക്കാണ്​ കണക്കുകൾ വിരൽ ചൂണ്ടുന്നതെന്ന്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നു.ആളുകൾക്ക് പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് ബന്ധപ്പെട്ടർ അവകാശപ്പെടു​േമ്പാഴും പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങളെ രാജ്യം മറച്ചുവെക്കുന്നതായും വെളിപ്പെടുത്തലിൽ പറയുന്നു. ഇ​േന്‍റണൽ കമ്പനി റിപ്പോർട്ടുകളിൽ ബ്രസീലടക്കമുള്ള രാജ്യങ്ങ​ൾക്കൊപ്പമാണ്​ ഇന്ത്യയെ ഫേസ്​ബുക്ക്​ പൊതുവെ പരാമർശിക്കുന്നത്​.

ഇംഗ്ലീഷ്, ഹിന്ദി ഉള്ളടക്കങ്ങളിലായി 2019 ജൂണിനും 2020 ജൂണിനുമിടയിലാണ്​ വി​േദ്വഷ പോസ്റ്റുകൾ ഗണ്യമായി വർധിച്ചത്​. 2020 ന്‍റെ തുടക്കത്തിലാണ് ​ബംഗാളി ഭാഷകളിൽ വിദ്വേഷപോസ്റ്റുകൾ വ്യാപകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്നും ഫേസ്​ബുക്ക്​ ചൂണ്ടിക്കാട്ടുന്നു. ഹിന്ദിയും ബംഗാളിയും ഉൾപ്പെടെ വിവിധ ഭാഷകളിൽ വിദ്വേഷ പ്രസംഗം കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയിൽ കാര്യമായ നിക്ഷേപം നടത്തിയതായി നേരത്തെ ഫേസ്​ബുക്ക്​ വെളിപ്പെടുത്തിയിരുന്നു.

അതിനെ തുടർന്ന്​ ഫേസ്​ബുക്കി​ൽ വരുന്ന വിദ്വേഷ പോസ്റ്റുകളുടെ റീച്ച്​ പകുതിയായി കുറച്ചെന്നും അതിപ്പോൾ 0.05 ശതമാനമായി കുറഞ്ഞതായും ഫേസ്​ബ​ുക്ക്​ പറയുന്നു. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരായ വിദ്വേഷപ്രചരണങ്ങൾ ആഗോളതലത്തിൽ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഫേസ്​ബുക്ക്​ ഉപയോഗിച്ചുള്ള വിദ്വേഷപ്രചരണങ്ങൾക്ക്​ തടയിടാനുള്ള ശ്രമം ശക്​തമാക്കിയതായി കമ്പനി​ വക്​താവ്​ പറഞ്ഞു. ഫേസ്​ബുക്ക്​ നയങ്ങൾ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate SpeechCitizenship Amendment ActFacebook
News Summary - Spikes in Hate Speech in Facebook After CAA Protests and Covid Lockdown
Next Story