Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു; പ്രതിദിന വർധനവിൽ ആശങ്ക

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു; പ്രതിദിന വർധനവിൽ ആശങ്ക
cancel

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു; പ്രതിദിന വർധനവിൽ ആശങ്കന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിനം കോവിഡ്​ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്​ തുടരുന്നതിൽ ആശങ്ക ഉയരുന്നു. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 68,898 പേർക്കാണ്​ കോവിഡ്​​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 29,05,844 ​പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​.

വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 983 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 54,849 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.89 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 21,58,947 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 62,282 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 23.89 ശതമാനമായി​​. 6,92,028 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. കോവിഡ്​ രോഗികളു​െട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ്​ ഇന്ത്യയു​ള്ളത്​.

ആഗസ്​റ്റ്​ 20ന്​ 8,05,985 സാമ്പിളുകൾ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്ത്​ ഇതുവരെ 3,34,67,237 കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്നും ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
TAGS:COVID covidindia ICMR Health Minstry 
Next Story