ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു; 24 മണിക്കൂറിനുള്ളിൽ 87 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3604 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 70756 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 87 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2293 ആയി ഉയർന്നു.
കേന്ദ്ര ആേരാഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 46,008 പേരാണ് ചികിത്സയിൽ കഴിയുന്നത്. 22454 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ ആകെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 23401 ആയി. ഇതുവരെ 868 പേർ മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് 4786 പേരാണ് രോഗമുക്തി നേടിയത്. ഗുജറാത്തിൽ 8541 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം 513 ആയി. മധ്യപ്രദേശിൽ 3785 പേർ രോഗ ബാധിതരാവുകയും 221 പേർ മരിക്കുകയും ചെയ്തു.
രാജസ്ഥാനിൽ 3988 കോവിഡ് ബാധിതരും 113 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 8002 കോവിഡ് ബാധിതരും 53 മരണവും ഉത്തർപ്രദേശിൽ 3573 രോഗബാധിതരും 80 മരണവും റിപ്പോർട്ട് ചെയ്തു. ദേശീയ ശരാശരിയേക്കാൾ മരണനിരക്കുയർന്ന പശ്ചിമബംഗാളിൽ 2063 രോഗബാധിതരിൽ 190 പേരാണ് മരണത്തിന് കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
