Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർഹോസ്റ്റസിനോട് മോശം...

എയർഹോസ്റ്റസിനോട് മോശം പെരുമാറ്റം; രണ്ട് വിമാനയാത്രികരെ ഇറക്കിവിട്ടു

text_fields
bookmark_border
spice jet 098876
cancel

ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് വിമാനത്തിൽ തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. പുറത്തിറക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാസംഘത്തിന് കൈമാറിയതായി വിമാനക്കമ്പനി അറിയിച്ചു.

യാത്രക്കാരനും എയർഹോസ്റ്റസുമായി വാക്കുതർക്കത്തിലേർപ്പെടുന്നതിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാളോടൊപ്പം യാത്രചെയ്തിരുന്നയാളും പ്രശ്നത്തിൽ ഇടപെടുന്നതും കാണാം.


യാത്രക്കാരൻ മോശമായ രീതിയിൽ സ്പർശിച്ചെന്നാണ് വനിതാ ജീവനക്കാരി പറഞ്ഞത്. എന്നാൽ, വിമാനത്തിലെ തിരക്ക് കാരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് യാത്രക്കാരന്‍റെ വാദം. യാത്രക്കാരൻ ക്ഷമാപണം എഴുതി നൽകിയെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ രണ്ട് യാത്രികരെയും പുറത്തിറക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJetflight Passenger
News Summary - SpiceJet Passenger Deboarded After Misbehaving With Crew
Next Story