You are here

സ്​പൈസ്​ ​െജറ്റിൻെറ ടയർ പൊട്ടിത്തെറിച്ചു;  ജയ്​പൂരിൽ അടിയന്തര ലാൻഡിങ്​

13:30 PM
12/06/2019

ജയ്​പൂർ: ദുബൈയിൽ നിന്ന്​ 189 യാത്രക്കാരുമായി എത്തിയ സ്​പൈസ്​ ജെറ്റ്​ വിമാനത്തിൻെറ ടയർ പൊട്ടിയതിനെ തുടർന്ന്​ ജയ്​പൂരിൽ അടിയന്തര ലാൻഡിങ്​ നടത്തി.  ദുബൈയിൽ നിന്ന്​ ജയ്​പൂരിലേക്ക്​ എത്തിയ സ്​പൈസ്​ ജെറ്റ്​ 58 വിമാനത്തി​​െൻറ ലാൻഡിങ്​ വീലിലെ ഒരെണ്ണം​ യാത്രക്കിടെ തകരുകയായിരുന്നു​. തുടർന്ന്​ പൈലറ്റ്​ അടിയന്തര ലാൻഡിങ്ങിന്​ അനുമതി തേടി. രാവിലെ ഒമ്പതു മണിയോടെ വിമാനം ജയ്​പൂരിൽ സുരക്ഷിതമായി ഇറക്കി.

യാത്രക്കാർ സുരക്ഷിതരെന്നും വിമാനത്തി​​െൻറ കേടുപാടുകൾ പരിശോധിച്ച്​ വരികയാണെന്നും സ്​പൈസ്​ ജെറ്റ്​ വക്താവ്​ അറിയിച്ചു.  

Loading...
COMMENTS