ഇന്ധനവില വർധന; വിമാന യാത്രാ നിരക്ക് കൂടും
text_fieldsന്യൂഡൽഹി: ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിൽ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്പൈസ് ജെറ്റ്. വിമാനകമ്പനിയുടെ സുഗമമായ പ്രവർത്തനത്തിന് യാത്രാനിരക്കിൽ കുറഞ്ഞത് 10 ശതമാനം മുതൽ 15 ശതമാനം വരെ വർധവ് വേണ്ടിവരുമെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ്സിങ് ആവശ്യപ്പെട്ടു.
ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ആഭ്യന്തര വിമാനകമ്പനികളെ യാത്രാനിരക്ക് ഉയർത്തുന്നതിന് നിർബന്ധിതരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 2021 ജൂൺ 21 മുതൽ ഏവിയേഷൻ ടർബെയ്ൻ ഇന്ധനവിലയിയിൽ 120 ശതമാനം വർധനവുണ്ടായി. ഇന്ധനവിലയിലെ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നികുതി കുറക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന കമ്പനിയാണ് സ്പൈസ് ജെറ്റ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ രണ്ടാംസ്ഥാനം സ്പൈസ് ജെറ്റിനാണ്. അതേസമയം ഇന്ന് വിമാന ഇന്ധനവില വീണ്ടും കൂട്ടി. മറ്റ് വിമാന കമ്പനികളും യാത്ര നിരക്ക് വർധനയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.