
'മൂന്നുദിവസം വീതം ഭാര്യക്കും കാമുകിക്കുമൊപ്പം, ഒരു ദിവസം അവധി'; കുടുംബ തർക്കത്തിൽ യുവാവിനോട് പൊലീസ്
text_fieldsന്യൂഡൽഹി: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് കാമുകിക്കൊപ്പം പോയ യുവാവിന് വിചിത്രനിർദേശം നൽകി ജാർഖണ്ഡ് പൊലീസ്. ആഴ്ചയിൽ മൂന്നുദിവസം ഭാര്യയോടൊപ്പവും മൂന്നുദിവസം കാമുകിക്കൊപ്പവും കഴിയണമെന്നാണ് നിർദേശം. ആഴ്ചയിൽ ഒരു ദിവസം അവധിയും പൊലീസ് അനുവദിച്ചുനൽകി.
റാഞ്ചിയിലെ കോകർ സ്വദേശിയാണ് രാജേഷ് മഹതോ. ഇയാൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. എന്നാൽ പെൺകുട്ടിയോട് യുവാവ് തനിക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്ന കാര്യം മറച്ചുവെക്കുകയായിരുന്നു. വിവാഹിതനല്ലെന്നായിരുന്നു പെൺകുട്ടിയെ ധരിപ്പിച്ചിരുന്നത്. പിന്നീട് ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് പെൺകുട്ടിക്കൊപ്പം യുവാവ് താമസം മാറ്റി.
ഭർത്താവിനെ കാണാതായേതാടെ ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. ഭാര്യക്ക് പിന്നാലെ കാമുകിയായ പെൺകുട്ടിയുടെ കുടുംബവും യുവാവിനെതിരെ പരാതിയുമായെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. രണ്ടുപേരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ രാജേഷിനെയും പെൺകുട്ടിയെയും കണ്ടെത്തി. എന്നാൽ ഒളിച്ചോടിയ സമയത്തുതന്നെ പെൺകുട്ടിയെ രാജേഷ് വിവാഹം കഴിച്ചിരുന്നു.
പൊലീസ് സ്റ്റേഷനിൽ രാജേഷും ഭാര്യയും പെൺകുട്ടിയും കുടുംബവുമെത്തിയതോടെ പരസ്പരം കലഹിക്കാൻ തുടങ്ങി. ഇേതാടെ സംഭവത്തിൽ ഇടപ്പെട്ട പൊലീസ് പരിഹാര നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. മൂന്നുദിവസം രാജേഷ് ഭാര്യക്കൊപ്പം കഴിയണം. മൂന്നുദിവസം കാമുകിക്കൊപ്പവും. ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കുകയും ചെയ്യാം. പൊലീസ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ച മൂന്നുപേരും കരാറിൽ ഒപ്പിടുകയും ചെയ്തു.
എന്നാൽ, കുറച്ചുദിവസങ്ങൾക്ക്ശേഷം വിവാഹത്തിന് മുമ്പ് രാജേഷ് തന്നെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായി ചൂണ്ടിക്കാട്ടി കാമുകി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് രാജേഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
