Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.ഡി.പി നേതാവിനെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചിട്ടു; ഗുരുതര പരിക്ക്

text_fields
bookmark_border
ടി.ഡി.പി നേതാവിനെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചിട്ടു; ഗുരുതര പരിക്ക്
cancel

അമരാവതി: അമിതവേഗത്തിൽ എത്തിയ വാഹനം തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി ) നേതാവ് കോട്ടം റെഡി ശ്രീനിവാസലുവിനെ ഇടിച്ച് വീഴ്ത്തി. ഗുരുതര പരുക്കേറ്റ ശ്രീനിവാസലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കാലിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ശനിയാഴ്ച സ്വന്തം കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാഹനം അമിതവേഗത്തിൽ എത്തുന്നതും, ശ്രീനിവാസലു സഞ്ചരിച്ച കാറിന് നേരെ പാഞ്ഞു കയറുന്നതും ദൃശ്യങ്ങളിൽ കാണാം. നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - speeding vehicle hits DTP leader
Next Story