യു.പിയിൽ ആറ് കൗമാരക്കാർ ട്രെയിനിടിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: യു.പിയിലെ ഹാപുരിൽ ട്രെയിനിടിച്ച് ആറ് കൗമാരക്കാർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഹാപുരിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ട്രാക്കിലുടെ നടക്കുകയായിരുന്ന ഇവരെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു. വിജയ്, ആകാശ്, രാഹുൽ, സമീർ, ആരീഫ്, സലിം എന്നിവരാണ് മരിച്ചത്. വിവാഹത്തിൽ പെങ്കടുത്ത് മടങ്ങുേമ്പാഴാണ് ദുരന്തമുണ്ടായത്.
14 മുതൽ 16 വയസുവരെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച എല്ലാവരും ഒരേ കോളനിയിലെ താമസക്കാരാണ്. െഎ.സി.യുവിൽ ഗുരതരമായി പരിക്കേറ്റ് ചികിൽസയിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെ തുടർന്ന് സമീപവാസികൾ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. അപകടം നടന്ന സ്ഥലത്തിലുടെയാണ് ജനങ്ങൾ ട്രാക്ക് മുറിച്ച് കടക്കുന്നത്. എന്നാൽ, ട്രെയിൻ വരുേമ്പാൾ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമൊന്നും ഇവിടെ റെയിൽവേ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊലീസെത്തിയാണ് റെയിൽവേ ട്രാക്കിൽ നിന്ന് പ്രക്ഷോഭകരെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
