Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കാറിടിച്ച് പൊലീസുകാരൻ മരിച്ചു

text_fields
bookmark_border
Speeding Car Runs Over Crowd In Nagpur; Cop Killed
cancel

മുംബൈ: മഹാരാഷ്ട്രയിൽ നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി പൊലീസുകാരൻ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. നാഗപൂരിലെ നായാകുണ്ഡിൽ ബുധനാഴ്ച രാത്രിയാണ് അപകടം.

കാംപ്റ്റി സ്വദേശിയായ ജയന്ത് വിഷ്ണു ഷെരേക്കറാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ട്രക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി എത്തിയതായിരുന്നു ജയന്ത് ഉൾപ്പടെയുള്ള പൊലീസ് സംഘം. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ മറ്റൊരുകാർ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ ജയന്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാർ അമിതവേഗത്തിൽ ആയിരുന്നെന്നും ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Speeding Car Runs Over Crowd In Nagpur; Cop Killed, 7 Injured
Next Story