പഞ്ചശിലകളിൽ കെട്ടിപ്പടുക്കുന്ന സ്വാശ്രയ ഇന്ത്യ സ്വപ്നം കണ്ട് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യ സ്വാശ്രയമായി നിലനിൽക്കുന്നതും കരുത്താർജിക്കുന്നതുമായ സ്വപ്നങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ നിറഞ്ഞുനിന്നത്. എല്ലാ മേഖലകളിലും ഇന്ത്യക്ക് സ്വാശ്രയ രാഷ്ട്രമായി മാറാൻ കഴിയുമെന്നും അതിനായി ഉറച്ചുമുന്നേറിയാൽ യാഥാർഥ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രാദേശികമായുള്ള ഉൽപാദനം വർധിപ്പിക്കാനും വിഭിന്ന മേഖലകളിൽ മികച്ച ഉൽപന്നങ്ങൾ പുറത്തിറക്കി ആഗോളരംഗത്ത് ചുവടുറപ്പിക്കാനും കഴിയുന്ന നാളുകളെക്കുറിച്ചാണ് പ്രധാനമന്ത്രി സ്വപ്നം കാണുന്നത്.
സ്വാശ്രയ രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പഞ്ചസ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. സമ്പദ് വ്യവസ്ഥയിലെ പുരോഗതിയും വളർച്ചയുമാണ് ഒന്നാമത്തെ അനിവാര്യഘടകം. ആധുനിക ഇന്ത്യക്ക് അവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് രണ്ടാമത്തേത്. സാങ്കേതികതയിലൂന്നിയുള്ള സൗകര്യങ്ങളുടെ സഹായത്താൽ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്ന വ്യവസ്ഥിതിയാണ് മെറ്റാന്ന്.
നമ്മുടെ ഊർജസ്വലരായ ജനതയും ഇതിൽ പ്രധാന ഘടകമാണ്. രാജ്യത്തെ വലിയ അളവിലുള്ള ഡിമാൻഡ് ആണ് മറ്റൊരു ഘടകം. ആവശ്യവും വിതരണവും തമ്മിലുള്ള കണ്ണിയെ സമർഥമായി ഉപയോഗപ്പെടുത്തുകയാണ് ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
