Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതിയുടെ...

രാഷ്​ട്രപതിയുടെ അധികാരവും ആനുകൂല്യങ്ങളും

text_fields
bookmark_border
രാഷ്​ട്രപതിയുടെ അധികാരവും ആനുകൂല്യങ്ങളും
cancel

അ​ധി​കാ​ര​ങ്ങ​ൾ
പാ​ർ​ല​മ​​െൻറ​റി ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​മു​ള്ള ഇ​ന്ത്യ​യി​ൽ സ​ർ​ക്കാ​റി​​െൻറ അ​ധി​കാ​രം പ്ര​ധാ​ന​മ​ന്ത്രി​യി​ൽ നി​ക്ഷി​പ്​​ത​മാ​ണ്. എ​ന്നാ​ൽ, പ്ര​ഥ​മ​പൗ​ര​നാ​യ രാ​ഷ്​​ട്ര​പ​തി രാ​ഷ്​​ട്ര​ത്ത​ല​വ​നും പ്ര​തി​രോ​ധ​സേ​ന​ക​ളു​ടെ ​ത​ല​വ​നു​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ​യും നി​യ​മ​വ്യ​വ​സ്​​ഥ​യു​ടെ​യും കാ​വ​ലാ​ളാ​യി​രി​ക്കു​ക എ​ന്ന​താ​ണ്​ രാ​ഷ്​​ട്ര​പ​തി​യു​ടെ ക​ർ​ത്ത​വ്യം. രാ​ഷ്​​ട്ര​പ​തി പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​തീ​ത​നാ​ണ്. 

പാ​ർ​ല​മ​​െൻറി​​​െൻറ ഭാ​ഗ​മാ​ണെ​ങ്കി​ലും രാ​ഷ്​​ട്ര​പ​തി ലോ​ക്​​സ​ഭ​യി​ലോ രാ​ജ്യ​സ​ഭ​യി​ലോ ഇ​രി​ക്കു​ക​യോ ച​ർ​ച്ച​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ക​യോ ചെ​യ്യു​ന്ന പ​തി​വി​ല്ല. എ​ന്നാ​ൽ, ഇ​രു​സ​ഭ​ക​ളു​ടെ​യും സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടു​ന്ന​ത്​ രാ​ഷ്​​ട്ര​പ​തി​യാ​ണ്. ഒാ​രോ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും പാ​ർ​ല​മ​​െൻറി​​​െൻറ പ്ര​ഥ​മ​സ​മ്മേ​ള​ന​ത്തി​ലും ഒാ​രോ വ​ർ​ഷ​ത്തെ​യും ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ലും ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്​​ത​സ​മ്മേ​ള​ന​ത്തി​ലും രാ​ഷ്​​ട്ര​പ​തി അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ക്ക​ണം. 

പാ​ർ​ല​മ​​െൻറി​​​െൻറ ഒാ​രോ സ​ഭ​യെ​യും പ്ര​ത്യേ​ക​മാ​യോ ഇ​രു​സ​ഭ​ക​ളെ​യും സം​യു​ക്​​ത​മാ​യോ അ​ഭി​സം​ബോ​ധ​ന ചെ​യ്യാം.  സ​മ്മേ​ള​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​നും ലോ​ക്​​സ​ഭ പി​രി​ച്ചു​വി​ടാ​നും അ​ധി​കാ​ര​മു​ണ്ട്. 

സ​ഭ​ക​ൾ സ​മ്മേ​ളി​ക്കാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ ഒാ​ർ​ഡി​ന​ൻ​സ്​ പു​റ​പ്പെ​ടു​വി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ ബി​ൽ നി​യ​മ​മാ​കു​ന്ന​ത്​ രാ​ഷ്​​ട്ര​പ​തി ഒ​പ്പി​ടു​​േ​മ്പാ​ഴാ​ണ്. ചി​ല പ്ര​ത്യേ​ക​ത​രം ബി​ല്ലു​ക​ൾ രാ​ഷ്​​ട്ര​പ​തി​യു​ടെ നി​ർ​ദേ​ശം ല​ഭി​ച്ച​ശേ​ഷ​മേ അ​വ​ത​രി​പ്പി​ക്കാ​നും ച​ർ​ച്ച​ക്കെ​ടു​ക്കാ​നും അ​നു​വാ​ദ​മു​ള്ളൂ. 

ആ​നു​കൂ​ല്യ​ങ്ങ​ൾ
ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം 10,000 രൂ​പ​യാ​ണ്​ രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​തി​മാ​സ ശ​മ്പ​ളം. 1998ൽ ​ഇ​ത്​ 50,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. 2008 സെ​പ്​​റ്റം​ബ​ർ 11ന്​ ​ശ​മ്പ​ളം ഒ​ന്ന​ര ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി. ഒാ​രോ ബ​ജ​റ്റി​ലും 22.5 കോ​ടി രൂ​പ രാ​ഷ്​​ട്ര​പ​തി​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ക്കാ​റു​ണ്ട്.

യോ​ഗ്യ​ത​ക​ൾ
ഇ​ന്ത്യ​ൻ പൗ​ര​നാ​യി​രി​ക്ക​ണം. 35 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. ലോ​ക്​​സ​ഭാം​ഗ​മാ​കാ​നു​ള്ള യോ​ഗ്യ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രി​ക്ക​രു​ത്. സ്​​ഥാ​നാ​ർ​ഥി​യെ കു​റ​ഞ്ഞ​ത്​ 50 വോ​ട്ട​ർ​മാ​ർ ചേ​ർ​ന്ന്​ നി​ർ​ദേ​ശി​ക്ക​ണം. 50 വോ​ട്ട​ർ​മാ​ർ പി​ന്തു​ണ​ക്കു​ക​യും വേ​ണം. 15,000 രൂ​പ കെ​ട്ടി​വെ​ക്ക​ണം. അ​ഞ്ചു​വ​ർ​ഷ​മാ​ണ്​ ​രാ​ഷ്​​ട്ര​പ​തി​യു​ടെ കാ​ലാ​വ​ധി. കാ​ലാ​വ​ധി തീ​ർ​ന്നാ​ലും പി​ൻ​ഗാ​മി അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും​വ​രെ നി​ല​വി​ലെ രാ​ഷ്​​ട്ര​പ​തി അ​ധി​കാ​ര​ത്തി​ൽ തു​ട​രും. 

രാഷ്​ട്രപതിമാർ നേടിയ വോട്ട്​ ശതമാനം
1. ഡോ. രാജേന്ദ്രപ്രസാദ്​ (1952): 83.8 
    (1957): 99.3
2. ഡോ. സർവേപ്പള്ളി 
   രാധാകൃഷ്​ണൻ: 98.3
3. ഡോ. സ​ാകിർ ഹുസൈൻ: 56.2
4. വരാഹഗിരി വെങ്കിടഗിരി: 50.2
5. ഡോ. ഫക്രുദ്ദീൻ അലി 
   അഹ്​മദ്​: 80.2
6. നീലം സഞ്​ജീവ റെഡ്​ഡി: എതിരില്ല 
7. ഗ്യാനി സെയിൽ സിങ്​: 72.7
8. രാമസ്വാമി വെങ്കട്ടരാമൻ: 72.3
9. ഡോ. ശങ്കർ ദയാൽ ശർമ: 64.4
10. കെ.ആർ. നാരായണൻ: 95
11.  ഡോ. എ.പി.ജെ. 
     അബ്​ദുൽ കലാം: 89.6
12. പ്രതിഭ ദേവിസിങ്​ പാട്ടീൽ: 65.8
13. പ്രണബ്​ മുഖർജി: 69.3
14. രാം നാഥ്​ കോവിന്ദ്​: 65.65

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionindian presidentmalayalam newsrashtrapathy bhavan
News Summary - speciality of president - india news
Next Story