Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.എസ് തെരഞ്ഞെടുപ്പ്​; കമല ഹാരിസിനായി തമിഴ്​നാട്ടിലെ ഗ്രാമത്തിൽ പ്രത്യേക പ്രാർഥന
cancel
Homechevron_rightNewschevron_rightIndiachevron_rightയു.എസ് തെരഞ്ഞെടുപ്പ്​;...

യു.എസ് തെരഞ്ഞെടുപ്പ്​; കമല ഹാരിസിനായി തമിഴ്​നാട്ടിലെ ഗ്രാമത്തിൽ പ്രത്യേക പ്രാർഥന

text_fields
bookmark_border

ചെന്നൈ: അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെട​ുപ്പിൽ ഡെമോക്രാറ്റിക്​ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥി കമല ഹാരിസിനായി പ്രാർഥനയോടെ തമിഴ്​നാടും. തമിഴ്​നാട്ടിലെ കമലയുടെ പൂർവികരുടെ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്​ വിജയത്തിനായി പൂജ നടത്തുന്നത്​.

ചെന്നൈയിൽനിന്ന്​ 390 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ്​ പൂജ. 55കാരിയായ കമല വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ്​ ഗ്രാമം മുഴ​ുവൻ.

കുടുംബത്തിൽ വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളിൽ തുലസേന്ദ്രപ​ുരത്തെ ​കുടുംബക്ഷേത്രത്തിലെത്തുമെന്ന്​ കമല ഹാരിസി​െൻറ മാതൃസഹോദരി സരള ഗോപാലൻ എൻ.ഡി.ടി​.വിയോട്​ പറഞ്ഞു.

മുത്തച്ഛൻ പി.വി ഗോപാലൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്​ കമല ഹാരിസ്​ പലയിടങ്ങളിലും വിവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്​ ഉത്തരവാദികളായ വീരന്മാരെക്കുറിച്ച്​ മുത്തച്ഛൻ പറഞ്ഞുതന്നത്​ മദ്രാസ്​ ജീവിതത്തിലെ ഒാർമകളായും കമല വിവരിച്ചിരുന്നു.

1964 ഒക്​​േടാബർ 20ന്​ കാലിഫോർണിയയിലെ ഒാക്​ലൻഡിലാണ്​ കമലയുടെ ജനനം. പിതാവ്​ ജമൈക്കൻ പൗരന​ായ ഡോണൾഡ്​ ജെ. ഹാരിസും മാതാവ്​ തമിഴ്​നാട്ടുകാരിയായ ശ്യാമള ഗോപാലനുമാണ്​. ഇരുവരും അമേരിക്കയിലേക്ക്​ കുടിയേറിയവരാണ്. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ആ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ കറുത്ത വർഗക്കാരിയുമാകും കമല ഹാരിസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduKamala HarrisUS Election 2020
Next Story