Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാർക്ക്​ പ്രത്യേക...

എം.പിമാർക്ക്​ പ്രത്യേക പരിഗണന; എയിംസ്​ ഡോക്ടർമാർ സമരത്തിൽ

text_fields
bookmark_border
aiims jodhpur
cancel

ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്​ ഇൻസ്റ്റിറ്റൂട്ടിൽ ചികിത്​സക്കെത്തുന്ന പാർലമെന്‍റ്​ അംഗങ്ങൾക്ക്​ പ്രത്യേക പരിഗണന നൽകണമെന്ന നിർദേശ​ത്തിനെതിരെ ഡോക്ടർമാർ സമരത്തിൽ. റസിഡന്‍റ്​ ഡോക്ടർമാരുടെ അസോസിയേഷനാണ്​ പ്രതിഷേധം നയിക്കുന്നത്​.

എം.പിമാർക്കായി ഔട്ട്​ പേഷ്യന്‍റ്​ വിഭാഗം, അടിയന്തര ചികിത്​സ വിഭാഗം, കിടത്തി ചികിത്​സ വിഭാഗം എന്നിവയുടെ പ്രവർത്തന രീതികളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട്​​ ലോക്സഭ ജോയന്‍റ്​ സെക്രട്ടറി വൈ.എം കാണ്ട്​പാലിന്​ എയിംസ്​ ഡയറക്ടർ ഡോ. എം. ശ്രീനിവാസ്​ കത്തയച്ചിട്ടുണ്ട്​. വി.ഐ.പി സംസ്കാരത്തെ അപലപിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ പറഞ്ഞു. മറ്റൊരാൾക്ക്​ പ്രത്യേക പരിഗണന നൽകുന്നതിന്‍റെ പേരിൽ ഒരു രോഗിയും കഷ്ടപ്പെടാൻ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വി.ഐ.പി സംസ്കാരം സൃഷ്ടിക്കുകയാണെന്നും ഡോക്ടർമാർ കുറ്റപ്പെടുത്തി.

സ്​പെഷ്യാലിറ്റി, സൂപ്പർ സ്​പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്ന്​ എം.പിമാർക്ക്​ ഔട്ട്​ പേഷ്യന്‍റ്​ കൺസൾട്ടേഷൻ ആവശ്യമാണെങ്കിൽ പാർലമെന്‍റ്​ സെക്രട്ടറിയേറ്റോ പി.എമാരോ ഡ്യൂട്ടി ഓഫീസറെ ബന്ധപ്പെട്ട്​ വിവരങ്ങൾ നൽകുമെന്നാണ്​ നടപ്പാക്കാൻ പോകുന്ന സർക്കുലറിൽ പറയുന്നത്​. ഇതിന്‍റെ തുടർ നടപടികൾക്ക്​ ആശുപത്രിയിലെ ഡ്യൂട്ടി ഓഫീസർ ക്രമീകരണം ഒരുക്കണം. സ്​പെഷലിസ്റ്റുമായി ബന്ധപ്പെട്ട്​ കൂടിക്കാഴ്ചക്ക്​ സമയം നിശ്​ചയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ എത്​ എമർജൻസി വിഭാഗത്തെ സമീപിക്കണമെന്ന്​ ഡ്യൂട്ടി ഓഫീസർ ബന്ധ​പ്പെട്ടവരെ അറിയിക്കണം. കിടത്തി ചികിത്​സിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതുമായി ബന്ധപ്പെട്ട കുറിപ്പ്​ ​ബന്ധപ്പെട്ട ഡോക്ടർ മെഡിക്കൽ സൂപ്രണ്ടിന്​ നൽകണം. അത്​ പാർലമെന്‍റ്​ സെക്രട്ടറിയേറ്റിന്​ കൈമാറണം -സർക്കുലറിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctors strikeAIIMS
News Summary - Special treatment for MPs; AIIMS doctors on strike
Next Story