Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ...

പുൽവാമയിൽ പൊലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവെച്ചുകൊന്നു

text_fields
bookmark_border
pulwama attack 27-06-2021
cancel

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ച് ​കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരരുടെ ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർ ഇവരുടെ വസതിയിൽ അതിക്രമിച്ച്​ കയറി ആക്രമണം നടത്തുകയായിരുന്നു.

അവന്തിപുരയിലെ ഹരിപരിഗാം സ്വദേശിയാണ്​ മരിച്ച ഫയാസ്​ അഹമദെന്ന്​ പൊലീസ്​ പറഞ്ഞു. രാത്രി 11 മണിയോടെ വീട്ടിലെത്തിയ ഭീകരർ കുടുംബത്തിന്​ നേരെ നിറയെഴിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭീകരർക്കായി സുരക്ഷാ സേന പ്രദേശത്ത്​ തിരച്ചിൽ ശക്തമാക്കി.

ഞായറാഴ്​ച ജമ്മു വ്യോമകേന്ദ്രത്തില്‍ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് സ്ഥിരീകരിച്ചിരുന്നു. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.

Show Full Article
TAGS:pulwamaterrorist attackjammu kashmirshot dead
News Summary - Special Police Officer Wife Shot Dead At Home in Pulwama By Terrorists
Next Story