Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രത്യേക പാർലമെന്റ് സമ്മേളനം: എം.പിമാർക്ക് വിപ്പ് നൽകി എൻ.സി.പി ശരദ് പവാർ പക്ഷം

text_fields
bookmark_border
പ്രത്യേക പാർലമെന്റ് സമ്മേളനം: എം.പിമാർക്ക് വിപ്പ് നൽകി എൻ.സി.പി ശരദ് പവാർ പക്ഷം
cancel

മുംബൈ: തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എം.പിമാർക്ക് ശരദ് പവാർ പക്ഷ എൻ.സി.പി വിപ്പ് പുറപ്പെടുവിച്ചു. ലോക്സഭയിൽ പാർട്ടി നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പിനെ വളരെ പ്രധാനപ്പെട്ടതായി കാണണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

മണ്ഡല പുനർനിർണയ (അല്ലെങ്കിൽ പുനഃക്രമീകരണ) ബിൽ ലോക്സഭയിൽ വീണ്ടും കൊണ്ടുവരാൻ ബി.ജെ.പി നീക്കങ്ങൾ നടത്തുന്നതിനിടെയാണ് വിപ്പ്. ശരദ് പവാർ എൻ.ഡി.എയിലേക്ക് പോകുമെന്ന് അഭ്യൂഹം പ്രചരിക്കുന്ന സാഹചര്യത്തിൽ ബില്ലിൽ എന്തു നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ജനസംഖ്യാ അനുപാതം നോക്കാതെ എല്ലാ സംസ്ഥാനത്തും 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുകയാണെങ്കിൽ ബില്ലിനെ തത്വത്തിൽ അംഗീകരിക്കുമെന്നും എന്നാൽ പാർലമെന്റിലെ നിലപാട് ഇൻഡ്യ സഖ്യവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പവാറിന്റെ മകളും പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ പറഞ്ഞിരുന്നു.

എൻ.ഡി.എ പ്രവേശന അഭ്യൂഹം സുപ്രിയ തള്ളിയെങ്കിലും ബില്ലുമായി ബന്ധപ്പെട്ട അവരുടെ നിലപാട് ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. അതേസമയം, പവാർ എൻ.ഡി.എയിൽ വരാൻ സാധ്യതയില്ലെന്നും വിഷയാധിഷ്ഠിതമായ പിന്തുണ നൽകിയേക്കാമെന്നും അജിത്ത് പവാർ പക്ഷ എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറയുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Special Parliament session- NCP Sharad Pawar's party issues whip to MPs
Next Story