ജഗദീപ് സിങ് ആർക്കും വഴങ്ങാത്ത ന്യായാധിപൻ
text_fieldsറോഹ്തക് (ഹരിയാന): ലക്ഷക്കണക്കിന് അനുയായികളുള്ള ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ബലാത്സംഗക്കേസിൽ 10 വർഷം കഠിന തടവ് വിധിച്ച സി.ബി.െഎ കോടതി ജഡ്ജി ജഗദീപ് സിങ് ആരെയും കൂസാത്ത നീതിമാനും സമർഥനുമാണെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
വെള്ളിയാഴ്ച പഞ്ച്കുളയിൽ രണ്ടുലക്ഷം ദേര സച്ചാ സൗദ അണികൾക്കിടയിലൂടെ ജഗദീപ് സിങ് കോടതിയിലേക്ക് നടന്നുപോയതുതന്നെ പതറാത്ത മനോവീര്യം വിളിച്ചു പറയുന്നതായിരുന്നു.
2002ൽ സോണിപത്തിലെ നിയമനത്തോടെയാണ് ജഗദീപ് സിങ് ഹരിയാന ജുഡീഷ്യൽ സർവിസിൽ േചർന്നത്. സി.ബി.െഎ പ്രത്യേക േകാടതിയിൽ കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിെൻറ രണ്ടാം നിയമനം. മുമ്പ് പഞ്ചാബ്-ഹരിയാന ഹൈകോടതി അഭിഭാഷകനായിരുന്നു. വലിയ വ്യക്തി മാഹാത്മ്യം പറയാനില്ലാത്ത അദ്ദേഹത്തിെൻറ ആർജവവും സമർപ്പണവും അതുല്യമാണെന്ന് സഹപ്രവർത്തകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
