Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒ.ബി.സി ക്രീമിലെയർ...

ഒ.ബി.സി ക്രീമിലെയർ മാനദണ്ഡം പരിഗണിക്കാൻ പ്രത്യേക ബെഞ്ച്

text_fields
bookmark_border
Supreme Court of India ruling that a mothers high income does not reduce a fathers liability for child maintenance.
cancel
camera_alt

 സുപ്രീംകോടതി

ന്യൂഡൽഹി: ഒ.ബി.സി ക്രീമിലെയര്‍ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപവത്കരിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി.

ഒ.ബി.സി ക്രീമിലെയര്‍ വിധി, 2025ലെ സിവില്‍ സര്‍വിസ് പരീക്ഷാർഥികൾക്ക് ബാധകമാക്കണോ എന്നതില്‍ വ്യക്തത തേടിയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. വിധിക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ക്രീമിലെയര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍, യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ സിവില്‍ സര്‍വിസ് പരീക്ഷയിൽ അർഹരായ 958 ഉദ്യോഗാര്‍ഥികളുടെ സർവിസ് അലോട്ട്‌മെന്റുമായി പഴയ മാനദണ്ഡപ്രകാരം മുന്നോട്ട് പോകാൻ അനുമതി വേണമെന്നായിരുന്നു കേന്ദ്ര ആവശ്യം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അപേക്ഷ ഉന്നയിച്ചത്.

ജാതി സെൻസസ് തട്ടിപ്പും വഞ്ചനയുമെന്ന് കോൺഗ്രസ്; ചോദ്യാവലി മാറ്റാൻ പ്രധാനമന്ത്രിക്ക് സംയുക്ത കത്ത്

ന്യൂഡൽഹി: നിവലിലുള്ള ജാതി സെൻസസ് ചോദ്യാവലി തട്ടിപ്പും വഞ്ചനയുമായതിനാൽ റദ്ദാക്കണമെന്നും രാഷ്ട്രീയ പാർട്ടികളുമായും വിദഗ്ധരുമായും കൂടിയാലോചിച്ചു പുതിയ ചോദ്യാവലി തയാറാക്കണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ സംയുക്തമായി കത്തയച്ചു. 2024ൽ തെലങ്കാനയും 2022ൽ ബിഹാറും വിജയകരമായി നടത്തിയ ജാതി സർവേകളുടെ മാതൃക കേന്ദ്ര സർക്കാർ പിന്തുടരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഈ സംസ്ഥാനങ്ങളിലെ ജാതി പട്ടികകളുടെ പകർപ്പും ഇരു പ്രതിപക്ഷ നേതാക്കളും കത്തിനൊപ്പം അയച്ചിട്ടുണ്ട്.

വ്യക്തികൾ നൽകുന്ന ജാതിപ്പേര് അതേപടി രേഖപ്പെടുത്തുന്ന രീതി തെറ്റാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഒരേ ജാതിതന്നെ വ്യത്യസ്ത പേരുകളിലും ഉപജാതികളിലും പ്രാദേശിക വകഭേദങ്ങളിലും അറിയപ്പെടുന്നുണ്ട്. എല്ലാവരും വ്യത്യസ്ത പേരുകൾ നൽകുമ്പോൾ ഒരേ ജാതി ആയിരക്കണക്കിനു വ്യത്യസ്ത പേരുകളായി ഭിന്നിക്കപ്പെടും. ലക്ഷക്കണക്കിനു ജാതിപ്പേരുകൾ അടങ്ങിയ ഒരു ലിസ്റ്റ് മാത്രമാകും ഒടുവിൽ ലഭിക്കുക. ഇത് ജാതി കണക്കെടുപ്പിനെ അവതാളത്തിലാക്കും. സെൻസസിൽ പിന്നാക്ക വിഭാഗം എന്ന പദം ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ രാജ്യത്തെ ഒ.ബി.സി ജനസംഖ്യ കണ്ടെത്താനും ഈ സെൻസസിൽ സാധ്യമല്ല. ട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വിവരശേഖരണത്തിന് ഉപയോഗിക്കുന്നതുപോലെ ജാതികൾ തെരഞ്ഞെടുക്കാനും മുൻകൂട്ടി പട്ടിക നൽകണം. കൃത്യമായ ജാതി വിവരങ്ങൾ ഇല്ലാതെ രാജ്യത്ത് സാമൂഹിക നീതി നടപ്പാക്കാൻ കഴിയില്ലെന്നും, നിലവിലെ രീതി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ ക്ഷേമപദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നും കത്ത് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച മൂന്നാമത്തെ കത്താണ് ചൊവ്വാഴ്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പുറത്തുവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obccreamy layerSupreme Court
News Summary - Special bench constituted to consider OBC creamy layer criteria
Next Story