'എനിക്കറിയില്ല, ഞാൻ റിസൾട്ട് നോക്കിയിട്ടില്ല'; ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രിയങ്ക ഗാന്ധി
text_fieldsകണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധിയെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ സ്വീകരിക്കുന്നു
കണ്ണൂർ: ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയങ്ക ഗാന്ധി എം.പി.
വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു പ്രിയങ്ക. 'എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല' എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് പ്രിയങ്ക നൽകിയത്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക് എത്തുന്നത്. മൂന്നു ദിവസം മണ്ഡലത്തിൽ തങ്ങുന്ന എം.പി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.
ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറുകയാണ്. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്. 46ലേറെ സീറ്റുകളിൽ ബി.ജെ.പി മുന്നേറുമ്പോൾ 34ൽ താഴെ സീറ്റുകളിൽ മാത്രമാണ് എ.എ.പി മുന്നേറ്റം. ഒരു സീറ്റിൽ പോലും മുന്നേറാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എ.എ.പിയുടെ അതികായരായ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഇപ്പോൾ പിന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

