"പാർലമെന്‍റിൽ മാന്യത പാലിക്കണം"; ലോക്സഭാ സമ്മേളനത്തിനിടെ പുകവലിച്ച തൃണമൂൽ എം.പിക്കെതിരെ നടപടി എടുക്കുമെന്ന് സ്പീക്കർ
text_fieldsന്യൂഡൽഹി: പാർലമെന്‍റിനുള്ളിൽ ഇ-സിഗററ്റ് വലിച്ച തൃണമൂൽ കോൺഗ്രസ് എം.പി കീർത്തി ആസാദിനെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്‍റിനുള്ളിൽ മാന്യത പാലിക്കണമെന്നും പാർലമെന്‍റിന്‍റെ അന്തസ്സിനെ തകർക്കാൻ ആർക്കും അനുവാദമില്ലെന്നും ബിർള പറഞ്ഞു.
ലോക് സഭാ സമ്മേളനത്തിനിടെ പുക വലിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി എം.പി അനുരാഗ് താക്കൂറാണ് കീർത്തി ആസാദിനെതിരെ പരാതി നൽകിയത്. ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പാർലമെന്‍ററ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്നും സമ്മേളന സമയത്ത് അധ്യക്ഷന്‍റെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്നും താക്കൂർ പരാതിയിൽ പറയുന്നു. ബി.ജെ.പി നേതാവ് അമിത് മാളവ്യയും കീർത്തി പുക വലിക്കുന്ന 35 സെക്കന്‍റ് വിഡിയോ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

