Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്കി​െൻറ...

ഫേസ്​ബുക്കി​െൻറ ബി.ജെ.പി പ്രീണനം: കോൺഗ്രസ്​-ബി.ജെ.പി പോര്​ മുറുകുന്നു

text_fields
bookmark_border
ഫേസ്​ബുക്കി​െൻറ ബി.ജെ.പി പ്രീണനം: കോൺഗ്രസ്​-ബി.ജെ.പി പോര്​ മുറുകുന്നു
cancel

ന്യൂ‍ഡൽ‌ഹി: ഫേസ്​ബുക്കി​െൻറ ബി.ജെ.പി പ്രീണന നടപടികളെ ചൊല്ലി കോൺഗ്രസ്​-ബി.ജെ.പി പോര്​ മുറുകുന്നു. ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ കോൺഗ്രസ്​ എം.പി ശശി തരൂരും ശശിതരൂരിനും രാഹു​ൽ ഗാന്ധിക്കുമെതിരെ നിഷികാന്ത് ദുബെയും അവകാശ ലംഘന നോട്ടീസ്​ നൽകി.

ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഫേസ്​ബുക്ക്​ നടപടിയെടുക്കുന്നില്ലെന്ന വാൾസ്​ട്രീറ്റ്​ ജേണൽ വാർത്തയാണ്​ സംഭവങ്ങളുടെ തുടക്കം. ഐ.ടി കാര്യ പാർലമെൻറ്​ സമിതി അധ്യക്ഷനായ ശശി തരൂർ ഫേസ്​ബുക്കി​െൻറ തെറ്റായ നടപടി പരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രംഗത്തെത്തിയത്​ സമിതി അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയാണെന്ന്​ നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു.

പാനലിലെ അംഗങ്ങളുമായി ചർച്ച ചെയ്യാതെ എന്തെങ്കിലും ചെയ്യാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് യാതൊരു അധികാരവുമില്ലെന്നായിരുന്നു ദുബെ ട്വിറ്ററിൽ പ്രതികരിച്ചത്. എന്നാൽ ദുബെയുടെ നിലപാടിൽ ശക്തമായി എതിർപ്പ് അറിയിച്ച് തരൂർ ലോക്സഭാ സ്പീക്കർ ഓം ബിർലക്ക്​ കത്തയച്ചു. നിഷികാന്ത്​ ദുബെയുടെ നടപടി പാർലമെൻറ്​ സമിതിയുടെ അധികാരപരിധിയിലുള്ള ഇടപെടലാണെന്ന്​ കാണിച്ചാണ്​ ശശി തരൂർ അവകാശ ലംഘന നോട്ടീസ്​ നൽകിയത്​.

ഫേസ്​ബുക് ഇന്ത്യയിൽ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണം തടയുന്നില്ലെന്ന ആക്ഷേപത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സ്ഥാപകൻ മാർക് സുക്കർബര്‍ഗിന് കോൺഗ്രസ് പാർട്ടി കത്തയച്ചിരുന്നു. ശശി തരൂർ അധ്യക്ഷനായ ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതിയും റിപ്പോർട്ടിന്മേൽ ഫേസ്​ബുക്കിനോട് വിശദീകരണം തേടി.

ഫേസ്​ബുക്കി​െൻറ നിലപാട് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് അറിയണമെന്ന് തരൂര്‍ ഞായറാഴ്ച വ്യക്തമാക്കിയതിനു പിന്നാലെയാണു ദുബെയുടെ വിമർശനങ്ങൾ വന്നത്. ലോക്സഭാംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ ത​െൻറ പ്രത്യേക അധികാരങ്ങള്‍ക്കു മേലുള്ള ഇടപെടലാണ് ദുബെയുടെ വാക്കുകളെന്നു തരൂർ അറിയിച്ചു.

എന്നാൽ, ശശി തരൂരി​െൻറ നടപടികൾ മാന്യതക്ക്​ യോജിക്കുന്നതല്ലെന്നും രാഹുൽ ഗാന്ധി വ്യാജ വാർത്തകളും വി​ദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും കാണിച്ച്​ നിഷികാന്ത്​ ദുബെ നോട്ടീസ്​ നൽകുകയായിരുന്നു.

വിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച്​ തൃണമൂൽ എം.പിയും ഐ.ടി പാർലമെൻറ്​ സമിതി അംഗവുമായ മഹുവാ മൊയ്​ത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്​ബുക്കി​െൻറ ബി.ജെ.പി പ്രീണന നടപടി നേരത്തെ ഉള്ളതാണെന്നും 2018 ൽ ഇത്​ സംബന്ധിച്ച്​ ഫേസ്​ബുക്കിൽ ചോദ്യങ്ങളുന്നയിച്ചിട്ടും നടപടി ഉണ്ടായി​െല്ലന്ന്​ ഒരു മുൻ ജീവനക്കാരൻ തന്നോട്​ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം അവർ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooksashi tharoor
Next Story