Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.പി എസ്. ശശിധരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ

text_fields
bookmark_border
എസ്.പി എസ്. ശശിധരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ
cancel

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ശശിധരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം. കേരളത്തിൽനിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് ശശിധരൻ. ഐ.ജി രാജ്പാൽ മീണ, എസ്.പി ബിനു ആർ. പിള്ള, ഡിവൈ.എസ്.പി വി.ആർ. രവികുമാർ, എസ്.പി. ഉജ്ജ്വൽ കുമാർ, ഡിവൈ.എസ്.പി. സുരേഷ് ബാബു, എസ്.ഐ ജ്യോതിഷ് കുമാർ എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിനും അർഹരായി.

അഗ്നിശമന വിഭാഗത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ജെ. രാജേന്ദ്രൻ നായർ, എൻ. സെബാസ്റ്റ്യൻ ജോസഫ് എന്നിവരും ജയിൽ വകുപ്പിൽ നിന്ന് അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ്. കുമാർ, പ്രിസൺ ഓഫിസർ എം.കെ. മോഹൻ ദാസ് എന്നിവരും സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊലീസ്, അഗ്നിരക്ഷാസേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ജയിൽ സുരക്ഷാ ക്ഷേമ വിഭാഗങ്ങളിലായി ധീരതക്കുള്ള ഗാലൻട്രി മെഡൽ 301 പേർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ 92 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡൽ 664 പേർക്കുമാണ് ലഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - S.P. S. Sasidharan, President, Distinguished Service Medal
Next Story