Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.പി അവധിയിൽ; പൊലീസ്...

എസ്.പി അവധിയിൽ; പൊലീസ് ഉദ്യോഗസ്ഥർ വി.ഐ.പി ഡ്യൂട്ടിയിൽ -ഹരിയാനയിലെ നൂഹിൽ പൊലീസ് പരാജയപ്പെട്ടതിങ്ങനെ

text_fields
bookmark_border
Haryana communal violence
cancel

ചണ്ഡ്ഗഢ്: ഹരിയാനയിലെ നൂഹിൽ വർഗീയ സംഘർഷം ഉടലെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം മുതിർന്ന അഭിഭാഷകനും പൗരാവകാശ പ്രവർത്തകനുമായ റംസാൻ ചൗധരി ജനങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ടെന്ന് ഉറപ്പ്നൽകി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ജൂലൈ 27ന് സമാധാന ചർച്ചയിലും ചൗധരി പ​​ങ്കെടുത്തിരുന്നു.

അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഉഷ കുൻഡുവിന്റെ അധ്യക്ഷതയിൽ ജില്ല സെക്രട്ടേറിയറ്റിൽ നടന്ന സമാധാന യോഗത്തിൽ 20 ഓളം സമുദായ നേതാക്കളും പ​​ങ്കെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നൂഹിൽ സാമുദായി സംഘർഷം സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽകാണുന്നുണ്ട്. എന്നാൽ അത് തടയാൻ എല്ലാ തരത്തിലും തയാറാണെന്നും എ.എസ്.പി യോഗത്തിൽ പറഞ്ഞു. ഇക്കാര്യമാണ് ചൗധരി ജൂലൈ 29ന് ഫേസ്ബുക്കിൽ കുറിച്ചത്. അതിന്റെ പിറ്റേന്നാണ് നൂഹിൽ വർഗീയ സംഘർഷം ആളിക്കത്തിയത്. പൊലീസ് സംരക്ഷണമുണ്ടെന്ന് ഉറപ്പു ലഭിച്ചിട്ടും ഇത്തരമൊരു സംഭവമുണ്ടായത് ഭീകരമാണെന്ന് ചൗധരി പറഞ്ഞു.

നൂഹിൽ മാത്രമല്ല അയൽ ജില്ലകളിലേക്കും കലാപം പടരുന്നത് തടയാൻ ഹരിയാനപൊലീസ് പരാജയപ്പെട്ടു. പൊലീസ് കമ്മീഷണർ അവധിയിലായിരുന്നതിനാൽ എ.എസ്.പിക്കായിരുന്നു ചുമതല. പൊലീസുകാരിൽ പലരും വി.ഐ.പി സുരക്ഷ ജോലികളിലായിരുന്നു. അതും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് വെല്ലുവിളിയായി. കലാപമുണ്ടാകുമെന്ന് മുൻ കാണാൻ പൊലീസിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, അത് നിയന്ത്രിക്കാനും കഴിയാതെ പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryana communal violenceHariyana riot
News Summary - SP on leave officers on VIP duty, Haryana police failed nuh
Next Story