ജയപ്രദക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം; എസ്.പി നേതാവ് വെട്ടിൽ
text_fieldsലഖ്നോ: ബി.ജെ.പിയിൽ ചേർന്ന ജയപ്രദക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി ഉത്തർ പ്രദേശിലെ സമാജ് വാദി പാർട്ടി നേതാവ് വെട്ടിലായി. ശംഭാൽ ജില്ലയിലെ സമാജ് വാദി നേതാവ് ഫിറോസ് ഖാൻ ആണ് വിവാദ പരാമർശം നടത്തിയത്. ഈ തെരഞ്ഞെടുപ്പുകാ ലത്ത് രാംപൂരിലെ സായാഹ്നങ്ങൾ ഇനി വർണ്ണാഭമാകുമെന്നായിരുന്നു ജയപ്രദയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇയാൾ പറഞ്ഞത ്. എസ്.പി നേതാവിൻെറ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.
റാംപൂറിലെ ജനങ്ങൾ സമാജ്വാദി പാർട്ടിക്ക് വോട്ട് ചെയ്യും, കാരണം അസംഖാൻ ഈ മേഖലയിൽ ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതുപോലുള്ള ഒരു അവസരം കിട്ടിയാൽ അവർ ആസ്വദിക്കാതിരിക്കില്ല. ജയക്ക് വീണ്ടും അവസരം കിട്ടി. എൻെറ നൃത്ത ചലനങ്ങൾ കാണൂവെന്ന് അവർ പറഞ്ഞേക്കാം. എൻെറ മണ്ഡലത്തിൽ നിന്നുള്ള ആളുകൾ വരെ അവിടെ പോയേക്കാം, അത് എൻെറ വിജയത്തെ ബാധിക്കില്ല- ഫിറോസ് ഖാൻ പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റാംപൂരിൽ നിന്നാണ് ജയപ്രദ മത്സരിക്കുന്നത്. 2004-ലും 2009-ലും എസ്.പി സ്ഥാനാർഥിയായ ജയപ്രദ റാംപൂറിനെ രണ്ടു തവണ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. പാർട്ടിയിൽ ഒരുകാലത്ത് ജയപ്രദയുടെ അടുത്തയാളായിരുന്ന അസം ഖാനെയാണ് അഖിലേഷ് യാദവ് ഇവിടെ എസ്.പി സ്ഥാനാർഥിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
