‘ഗോരക്ഷകർ’ വിധവകളാക്കുന്ന മുസ്ലിം സ്ത്രീകളെക്കുറിച്ച് സംസാരിക്കാമോയെന്ന് മോദിയോട് അഅ്സം ഖാൻ
text_fieldsലഖ്നോ: മുത്തലാഖ് അല്ലാതെ, മുസ്ലിം സ്ത്രീകൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാൻ. മുത്തലാഖ് അവസാനിപ്പിക്കുന്നതിൽ പരിഹാരം കണ്ടെത്താൻ മോദി മുസ്ലിം സമുദായത്തോടാവശ്യപ്പെട്ടതിന് പിന്നാലെയാണ് മുസ്ലിം സ്ത്രീകൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കണമെന്ന് അഅ്സം ഖാൻ ആവശ്യപ്പെട്ടത്.
‘ഗോരക്ഷകരു’ടെ ആക്രമണം കാരണം മുസ്ലിം സ്ത്രീകൾക്ക് ഭർത്താക്കന്മാരെയും മക്കളെയും നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
മുത്തലാഖിന് പരിഹാരം കണ്ടെത്താൻ മുസ്ലിം സമുദായം ശ്രമിക്കണമെന്നാണ് ബസ്വ ഉത്സവത്തിൽ പെങ്കടുത്ത് സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞത്. ഇൗ നിർണായക ഘട്ടത്തിൽ മുസ്ലിം സമുദായത്തിൽനിന്നുതന്നെ സ്ത്രീകൾക്ക് രക്ഷകർ ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
