Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.പി-ബി.എസ്.പി സഖ്യം തുടരുമെന്ന് അഖിേലഷ് യാദവ്

text_fields
bookmark_border
എസ്.പി-ബി.എസ്.പി സഖ്യം തുടരുമെന്ന് അഖിേലഷ് യാദവ്
cancel

ലക്നോ: ഉത്തർപ്രദേശിൽ ബി.എസ്.പിയുമായി സഖ്യം തുടരുമെന്ന് എസ്.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിേലഷ് യാദവ്. കൈരാന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് മൽസരിക്കും. ഇരുകക്ഷികളും പാർലമെന്‍റിലും യോജിച്ച് പ്രവർത്തിക്കുമെന്നും അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

യു.പിയിലെ ഫുൽപുരി, ഗോരഖ് പൂർ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യം വൻ വിജയം നേടിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പിൽ എസ്.പിയെ പിന്തുണച്ചതിന് ബി.എസ്​.പി അധ്യക്ഷ മായാവതിയുടെ വസതിയിലെത്തി ​അഖിലേഷ്​ നന്ദിയറിയിച്ചിരുന്നു. ബി.ജെ.പി എം.പി മരിച്ചതിനെ തുടർന്നാണ് കൈരാന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SP-BSP Alligns are Continue says Akhilesh Yadav -India News
Next Story