Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019 തെരഞ്ഞെടുപ്പ്​:...

2019 തെരഞ്ഞെടുപ്പ്​: കേരളത്തിൽ സീറ്റ്​ നേടും; എസ്​.പി-ബി.എസ്​.പി സഖ്യം വെല്ലുവിളി-ഷാ

text_fields
bookmark_border
2019 തെരഞ്ഞെടുപ്പ്​: കേരളത്തിൽ സീറ്റ്​ നേടും; എസ്​.പി-ബി.എസ്​.പി സഖ്യം വെല്ലുവിളി-ഷാ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ എസ്​.പി-ബി.എസ്​.പി സഖ്യം 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വെല്ലുവിളിയാകുമെന്ന്​ അമിത്​ ഷാ. എങ്കിലും അമേഠി​യിലോ റായ്​ബറേലിയിലോ കോൺഗ്രസിനെ ബി.ജെ.പി പരാജയപ്പെടുത്തുമെന്നും ഷാ പറഞ്ഞു. മോദി സർക്കാറി​​​െൻറ നാലാം വാർഷികാഘോഷത്തോട്​ അനുബന്ധിച്ച  നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത്​ ഷാ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ സീറ്റ്​ നേടാൻ സാധിക്കാതിരുന്ന തെലുങ്കാന, തമിഴ്​നാട്​, കേരളം, പശ്​ചിമബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്​ എന്നിവടങ്ങളിൽ ഇക്കുറി ബി.ജെ.പി സീറ്റ്​ നേടുമെന്നും ഷാ വ്യക്​തമാക്കി. 

ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന്​ ബി.ജെ.പിക്ക്​ ആഗ്രഹമില്ല. എന്നാൽ ശിവസേന സഖ്യത്തിൽ നിന്ന്​ പിൻമാറുകയാണെങ്കിൽ പാർട്ടിക്ക്​ മുന്നിൽ മറ്റ്​ വഴികളില്ലെന്നും ഷാ വ്യക്​തമാക്കി. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുവെങ്കിലും അതിന്​ സാധിച്ചിരുന്നില്ല. 2019ലെ തെരഞ്ഞെടുപ്പിലും ഇതു തന്നെ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ, ചത്തീസ്​ഗഢ്​, മധ്യപ്രദേശ്​ എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റില്ല. രാജസ്ഥാനിലെ പുതിയ ബി.ജെ.പി പ്രസിഡൻറിനെ മെയ്​ 26ന്​ ശേഷം പ്രഖ്യാപിക്കുമെന്നും അമിത്​ ഷാ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam news2019 ElectionsSP-BSP
News Summary - SP-BSP Alliance in UP Will be a Challenge for BJP in 2019, Says Amit Shah-india news
Next Story