ചെന്നൈ: ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തിെൻറ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. അദ്ദേഹത്തിെൻറ മകൻ എസ്.പി. ചരൺ വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് മുക്തനായെങ്കിലും വെൻറിേലറ്ററിൽ തുടരുകയാണ് അദ്ദേഹം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉടൻ ഭേദമാകുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയതായും ഉടൻ തന്നെ വെൻറിലേറ്ററിൽനിന്ന് പുറത്തിറക്കാനാകുമെന്നും എസ്.പി. ചരൺ കൂട്ടിച്ചേർത്തു.
എസ്.പി.ബി പൂർണബോധവാനാണെന്നും പ്രതികരിക്കുന്നുണ്ടെന്നും ഐപാഡിൽ ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങളുടെ ദൃശ്യങ്ങൾ കാണുന്നുണ്ടെന്നും മകൻ പറഞ്ഞു.
എസ്.പി.ബിയുടെയും അമ്മയുടെയും വിവാഹ വാർഷികം ആശുപത്രിയിൽവെച്ച് ആഘോഷിച്ചതായും വിഡിയോയിൽ പറയുന്നു.
ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13ന് അദ്ദേഹത്തിെൻറ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നത് ആശങ്ക ഉയർത്തിയിരുന്നു.