Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി ദക്ഷിണ കൊറിയൻ യുവതി

text_fields
bookmark_border
കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി ദക്ഷിണ കൊറിയൻ യുവതി
cancel

ന്യൂഡൽഹി: കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് വിമാനം കയറി ദക്ഷിണ കൊറിയൻ യുവതി. കിം ബോഹ് നി എന്ന 23കാരിയാണ് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശി സുഖ്ജീത്ത് സിങ്ങിനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയത്. രണ്ട് ദിവസം മുമ്പ് ഇരുവരും ഗുരുദ്വാരയിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു.

ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള കഫേയിൽ നാല് വർഷമായി ജോലിക്കാരനാണ് സുഖ്ജീത്ത് സിങ്. ബില്ലിങ് കൗണ്ടറിൽ കിം ബോഹ് നിയും ജോലിക്കെത്തിയതോടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. സുഖ്ജീത്ത് ആറുമാസത്തെ അവധിക്ക് ഒന്നര മാസം മുമ്പ് നാട്ടിലെത്തിയതോടെയാണ് പിരിഞ്ഞിരിക്കാനാവാതെ കിം ഇന്ത്യയിലേക്ക് തിരിച്ചത്.

ടൂറിസ്റ്റ് വിസയിലെത്തിയ കിം ഒരു മാസത്തിന് ശേഷം കൊറിയയിലേക്ക് മടങ്ങും. സുഖ്ജീത്ത് മൂന്ന് മാസത്തിന് ശേഷവും ജോലിസ്ഥലത്തേക്ക് പോകും. ഭാര്യക്കൊപ്പം ദക്ഷിണകൊറിയയിൽ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശ്യമെന്ന് സുഖ്ജീത്ത് പ്രതികരിച്ചു.

ആഴ്ചകൾക്ക് മുമ്പ് പാക് യുവതി സീമ ഹൈദർ കാമുകൻ സച്ചിൻ മീണയെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയത് ഏറെ ചർച്ചയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - South Korean woman came to India to marry her boyfriend
Next Story