ദക്ഷിണേന്ത്യയിലെ എൻ440കെ കൊറോണ വൈറസ് വകഭേദം കൂടുതൽ മാരകമെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡിെൻറ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കുന്നുവെന്ന് ആശങ്ക. ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ എൻ440കെ വകഭേദമാണ് കോവിഡിെൻറ രണ്ടാം തരംഗത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. സെല്ലുലാർ ആൻഡ് മോളിക്യുളാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
കോവിഡിെൻറ രണ്ടാം തരംഗത്തിൽ എൻ440കെ വേരിയൻറ് രാജ്യത്ത് വ്യാപകമായി കണ്ടെത്തിയിട്ടില്ലെങ്കിലും ചില സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിെൻറ മുൻ വകഭേദങ്ങളെക്കാൾ 15 ഇരട്ടി അപകടമാണ് ഇതെന്നാണ് വിലയിരുത്തൽ. കോവിഡിെൻറ ഇന്ത്യൻ വകഭേദങ്ങളായ ബി1.617, ബി1.618 എന്നിവയെക്കാളും തീവ്രമാണ് പുതിയ കോവിഡ് വകഭേദം.
കേരളത്തിൽ എൻ440കെ കോവിഡ് വകഭേദത്തിെൻറ സാന്നിധ്യമുണ്ടെന്നാണ് പഠനം നടത്തിയ വിദഗ്ധർ പറയുന്നത്. നേരത്തെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിെൻറ സാന്നിധ്യം യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവടങ്ങളിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

