Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരസ്​പരം ചാണകമെറിഞ്ഞ്...

പരസ്​പരം ചാണകമെറിഞ്ഞ് ആഘോഷിക്കുന്ന​ ഒരു ഗ്രാമം, കൗതുകത്തോടെ വാർത്തയാക്കി അന്താരാഷ്​ട്ര മാധ്യമങ്ങൾ VIDEO

text_fields
bookmark_border
പരസ്​പരം ചാണകമെറിഞ്ഞ് ആഘോഷിക്കുന്ന​ ഒരു ഗ്രാമം, കൗതുകത്തോടെ വാർത്തയാക്കി അന്താരാഷ്​ട്ര മാധ്യമങ്ങൾ VIDEO
cancel

​ഈറോഡ്​: ദീപാവലി ആഘോഷത്തി​െൻറ സമാപനത്തോട്​ അനുബന്ധിച്ചുള്ള ചാണകമെറിഞ്ഞുള്ള ആഘോഷം കൗതുകമാകുന്നു. തമിഴ്​നാട്​-കർണാടക അതിർത്തി ഗ്രാമമായ ഗുംതപുരത്താണ്​ ഈ അപൂർവ ആഘോഷം നടക്കുന്നത്​. സാധാരണഗതിയിൽ ഗതിയിൽ കൂടുതൽ പേർ പ​ങ്കെടുക്കുന്ന ആഘോഷം കോവിഡ്​ പശ്ചാത്തലത്തിൽ 100പേരാക്കി ചുരുക്കിയിരുന്നു.

ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചാണകം മുഴുവൻ ബരീശ്വര സ്വാമി ക്ഷേത്രത്തിനരികിൽ കുന്നുകൂട്ടിയ ശേഷമാണ്​ ആഘോഷം നടക്കുന്നത്​. പൂജ നടത്തിയ കുളിച്ച ശേഷം പരസ്​പരം ചാണകമെറിഞ്ഞാണ്​ ആഘോഷം നടക്കുന്നത്​. എല്ലാ പ്രായത്തിലുള്ള പുരുഷൻമാരും ചാണകം ഉരുട്ടിയ ശേഷം പരസ്​പരം എറിയുന്നു. ഇതിന്​ ഉപയോഗിക്കുന്ന ചാണകം കൃഷിയിടത്തിൽ നിക്ഷേപിച്ചാൽവിളവ്​ കൂടുമെന്ന വിശ്വാസവുമുണ്ട്​.

അന്താരാഷ്​ട്ര വാർത്ത ഏജൻസിയായ എ.എഫ്​.പി സംഭവം വാർത്തയാക്കിതോടെ അന്താരാഷ്​ട്ര മാധ്യമങ്ങളും ഉത്സവം കൗതുകത്തോടെ വാർത്തയാക്കിയിട്ടുണ്ട്​. എം.എസ്​.എൻ നൗ, യാഹൂ ന്യൂസ്​, ദി സൺ ഡെയിലി, ജക്കാർത്ത പോസ്​റ്റ്​, ഫ്രാൻസ്​ 24 തുടങ്ങിയ മാധ്യമങ്ങളെല്ലാം സംഭവം പ്രാധാന്യത്തോടെ റിപ്പോർട്ട്​ ചെയ്​തു​. സ്​പെയിനിലെ പ്രശസ്​തമായ തക്കാളി ​എറിയൽ മഹോത്സവത്തോടാണ്​ വാർത്തകളിൽ സംഭവത്തെ ഉപമിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diwali celebrationscow-dung festival
News Summary - South India ends its Diwali celebrations with a cow-dung festival
Next Story