Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോച്ചുകൾ ഐസൊലേഷൻ...

കോച്ചുകൾ ഐസൊലേഷൻ വാർഡാക്കാനൊരുങ്ങി ദക്ഷിണ മധ്യ റെയിൽവെ

text_fields
bookmark_border
കോച്ചുകൾ ഐസൊലേഷൻ വാർഡാക്കാനൊരുങ്ങി ദക്ഷിണ മധ്യ റെയിൽവെ
cancel

ഹൈദരാബാദ്​: കോവിഡ്​ 19 രോഗികളെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി കോച്ചുകൾ ഐസൊലേഷൻ വാർഡാക്കാനൊരുങ്ങുകയാണ്​ ദക്ഷിണ മധ്യ റെയിൽവെ. കോച്ചുകൾ ഐസൊലേഷൻ വാർഡാക്കാനുള്ള ഉത്തരവ്​ ലഭിച്ചിട്ടുണ്ടെന്ന്​ സെക്കന്തറാബാദ്​ ഡിപ്പോ വ്യക്തമാക്കി. 60 വാർഡുകളൊരുക്കുകയാണ് തങ്ങളുടെ​ ലക്ഷ്യം​. 60ൽ 41 കോച്ചുകളുടെ പണി പൂർത്തിയാക്കി. ഏപ്രിൽ10ന്​ മുന്നേ ജോലി തീർക്കേണ്ടതുണ്ടെന്നും കോച്ചിങ്​ ഡിപ്പോ ഓഫീസർ ഉമർകാന്ത്​ തൗരി വ്യക്തമാക്കി.

ഇതുവരെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയ കോച്ചുകളിൽ ജനറൽ സിറ്റിങ്​ കോച്ചുകളുമുണ്ട്​. അതിൽ മധ്യഭാഗത്തുള്ള ബെർത്തുകൾ എട​ുത്തു മാറ്റിയാണ്​ വാർഡുകളൊരുക്കുന്നത്​. രോഗികൾക്ക്​ ഓക്​സിജൻ സിലിണ്ടറുകൾ നൽകാനുള്ള സൗകര്യവുമുണ്ടെന്നും ഉമർകാന്ത്​ തൗരി പറഞ്ഞു. ഒമ്പത്​ കമ്പാർട്ടുമ​െൻറുകളിൽ ഒരു കമ്പാർട്ടുമ​െൻറ്​ ഡോക്​ടർമാർക്ക്​ ഓക്​സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ സൂക്ഷിക്കാനുള്ളതാണ്​.

രോഗികളുടെ കമ്പാർട്ടുമ​െൻറിൽ നിന്ന്​ ഡോക്​ടർമാരുടെ കമ്പാർട്ടുമ​െൻറിനെ പ്ലാസ്​റ്റിക്​ കർട്ടനുകൾ ഉപയോഗിച്ച്​ വേർതിരിച്ചിട്ടുണ്ടെന്നും മർകാന്ത്​ തൗരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsIsolation Wardcovid 19South Central Railway
News Summary - South Central Railways converts coaches to isolation wards for COVID 19 patients -india news
Next Story