ഡൽഹി സൗത്ത് ഏഷ്യൻ സർവകലാശാല വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സൗത്ത് ഏഷ്യൻ സർവകലാശാല വിദ്യാർഥിനിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ട്. ഞായറാഴ്ച കാമ്പസിലെ നിർമാണം നടക്കുന്ന സ്ഥലത്ത് വെച്ച് സെക്യൂരിറ്റി ഗാർഡും രണ്ടു വിദ്യാർഥികളും ഉൾപ്പെടെ നാലുപേർ ചേർന്ന് വസ്ത്രം വലിച്ചുകീറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് മൈതാൻ ഗർഹി പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു. പെൺകുട്ടിയെ പരിചയമുള്ള ഒരാളാണ് പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സർവകലാശാല കാമ്പസിലെത്തി ഇരയെ കണ്ടു. നിലവില്‍ ഇവർക്ക് കൗൺസലിങ് നൽകിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര നടപടി ആവശ്യപ്പെട്ട് കാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

