Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗുജറാത്തിലും ഒമിക്രോൺ; സിംബാബ്​വെയിൽനിന്ന് മടങ്ങിയെത്തിയ 72കാരന്​ രോഗം
cancel
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലും...

ഗുജറാത്തിലും ഒമിക്രോൺ; സിംബാബ്​വെയിൽനിന്ന് മടങ്ങിയെത്തിയ 72കാരന്​ രോഗം

text_fields
bookmark_border

അഹ്​മദാബാദ്​: ഗുജറാത്തിലെ ജാംനഗറിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന്​ മടങ്ങിയെത്തിയയാൾക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചു. ജാംനഗർ സ്വദേശിയായ 72കാരനാണ്​ രോഗം.

സിംബാബ്​വെയിൽനിന്ന്​ അടുത്തിടെയാണ്​ ഇയാൾ ഇന്ത്യയിലെത്തിയത്​. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ നടത്തിയ വിദഗ്​ധ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണെന്ന്​ സ്​ഥിരീകരിക്കുകയായിരുന്നു.

നിലവിൽ ജി.ജി ആശു​പത്രിയിൽ ചികിത്സയിലാണ്​ 72കാരൻ. കഴിഞ്ഞ ആഴ്ചയിൽ മൂന്നുപേരാണ്​ ജാംനഗറിൽ സിംബാവ്​വെയിൽ നിന്ന്​ മടങ്ങിയെത്തിയത്​. മറ്റു രണ്ടു​േപരുടെ പരിശോധന ഫലം പുറത്തുവന്നിട്ടില്ല.

രാജ്യത്ത്​ സ്​ഥിരീകരിക്കുന്ന മൂന്നാമത്തെ ഒമിക്രോൺ കേസാണിത്​. കർണാടകയിൽ രണ്ടുപേർക്ക്​ കഴിഞ്ഞദിവസം രോഗബാധ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
Next Story