ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് റിപബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷ പരിപാടികളിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാംപോസ മുഖ്യാതിഥിയാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാംപോസ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ പെങ്കടുക്കാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചുവെന്നാണ് വിവരം. നേരത്തെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്ന വ്യക്തയാണ് റാംപോസ. ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്നവരുടെ പരിപാടിയിൽ സംബന്ധിച്ച് അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2014 മുതൽ 2018 വരെ ദക്ഷിണാഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡൻറ് സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
10 ആസിയാൻ രാജ്യങ്ങളുടെ രാഷ്ട്രതലവൻമാരായിരുന്നു ഇൗ വർഷം റിപബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി എത്തിയത്. അതിന് മുമ്പ് യു.എസ് പ്രസിഡൻറ് ബരാക് ഒബാമ, ഫ്രഞ്ച് പ്രസിഡൻറ് ഫ്രാേങ്കാ ഒലാന്ദ് തുടങ്ങിയവരും റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
