Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പുളിക്കുന്ന മുന്തിരി'; പ്രിയങ്കയുടെ വിമർശനത്തിന് മറുപടിയുമായി യോഗി ആദിത്യനാഥ്

text_fields
bookmark_border
പുളിക്കുന്ന മുന്തിരി; പ്രിയങ്കയുടെ വിമർശനത്തിന് മറുപടിയുമായി യോഗി ആദിത്യനാഥ്
cancel

ലക്നൗ: ഉത്തർപ്രദേശിലെ ക്രമസമാധാനം പാടെ തകർന്നുവെന്ന പ്രിയങ്ക ഗാന്ധി വാദ്രയുടെ വിമർശനത്തിന് മറുപടിയുമായി മു ഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന് പുളിക്കുന്ന മുന്തിരിയാണ് ഉത്തർപ്രദേശ് എന്നായിരുന്നു യോഗിയുടെ മറുപടി. അവരുടെ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ യു.പിയിൽ തോറ്റു. അതിനാൽ ഡൽഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് എന്തൊക്കെയോ പറയുകയാണെന്നും യോഗി പരിഹസിച്ചു.

യു.പിയിൽ ക്രമസമാധാന നില പാടെ തകർന്നുവെന്നും കുറ്റവാളികൾ സംസ്ഥാനത്തെങ്ങും വിഹരിക്കുകയാണെന്നുമായിരുന്നു പ്രിയങ്കയുടെ വിമർശനം. കുറ്റകൃത്യ വാർത്തകളുടെ കൊളാഷ് നൽകിയാണ് പ്രിയങ്ക ട്വിറ്ററിലൂടെ വിമർശനമുന്നയിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തോൽവിയാണ് യു.പിയിൽ നേരിട്ടത്. റായ്ബറേലിയിൽനിന്ന് വിജയിച്ച സോണിയ ഗാന്ധി മാത്രമാണ് യു.പിയിലെ കോൺഗ്രസ് എം.പി. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. കോൺഗ്രസിന്‍റെ കനത്ത തോൽവി മുൻനിർത്തിയാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് പുളിക്കുന്ന മുന്തിരിയാണ് എന്ന മറുപടി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sour Grapes Yogi Adityanath On Priyanka Gandhi's Attack -india news
Next Story