ഹൈദരാബാദ്: ഫീസടക്കാത്തതിനാൽ സ്കൂളിൽ നിന്ന് പുറത്താക്കിയ 14 കാരി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സ്വകാര്യ സ്കൂൾ അധികൃതർ പരസ്യമായി അപമാനിക്കുകയായിരുന്നു.
പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ അധികൃതർ ക്ലാസിലെത്തി വിദ്യാർഥിനിയെ വളിച്ച് ഫീസടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് സ്കൂൾ അധികൃതർ അപമാനിച്ചെന്ന് വീട്ടിലെത്തിയപ്പോൾ വിദ്യാർഥിനി സഹോദരിയോട് പറഞ്ഞിരുന്നു. അതിനുശേഷം കുട്ടി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ‘അവരെന്നെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല, അമ്മ എന്നോട് ക്ഷമിക്കൂ... ’എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് കുട്ടി ആത്മഹത്യ െചയ്തത്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ട്.