Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിൽ...

അയോധ്യയിൽ പശുക്കൾക്കും കാളകൾക്കും കോട്ട്​; 250- 300 രൂപ

text_fields
bookmark_border
അയോധ്യയിൽ പശുക്കൾക്കും കാളകൾക്കും കോട്ട്​; 250- 300 രൂപ
cancel

അ​യോ​ധ്യ: ശൈ​ത്യ​കാ​ലം വ​രു​ന്ന​തോ​ടെ ക​ന്നു​കാ​ലി​ക​ളെ ത​ണു​പ്പി​ൽ​നി​ന്ന്​ ര​ക്ഷി​ക്കാ​ൻ കോ​ട്ട്​ ന ​ൽ​കാ​നൊ​രു​ങ്ങി അ​യോ​ധ്യ ന​ഗ​ര​സ​ഭ. ച​ണം കൊ​ണ്ടു​ള്ള കോ​ട്ട്​ നി​ർ​മി​ച്ചാ​ണ്​ പ​ശു​ക്ക​ൾ​ക്കും കാ​ള​ ക​ൾ​ക്കും ന​ൽ​കു​ന്ന​ത്. ക​ന്നു​കാ​ലി​ക​ളെ ത​ണു​പ്പി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ ക​മീ​ഷ​ണ​ർ നീ​ര​ജ്​ ശു​ക്ല പ​റ​ഞ്ഞു.

700 കാ​ള​ക​ൾ ഉ​ൾ​െ​പ്പ​ടെ 1200 ക​ന്നു​കാ​ലി​ക​ളു​ള്ള ബൈ​ഷി​ങ്​​പൂ​രി​ലെ പ​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​നാ​ണ്​​​ ആ​ദ്യ ഘ​ട്ട​ത്തി​ൽ കോ​ട്ട്​ ന​ൽ​കു​ക. നൂ​റ്​ പ​ശു​ക്കോ​ട്ടു​ക​ൾ​ക്ക്​ ഓ​ർ​ഡ​ർ ല​ഭി​ച്ചു. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​ദ്യ പ​ശു​ക്കോ​ട്ടു​ക​ൾ ല​ഭ്യ​മാ​വും. ഒ​രു കോ​ട്ടി​ന്​ 250 രൂ​പ മു​ത​ൽ 300 രൂ​പ വ​രെ​യാ​ണ്​ വി​ല.

കാ​ള​ക്കു​ട്ടി​ക​ൾ​ക്ക്​ മൂ​ന്നു​ പാ​ളി​ക​ളു​ള്ള കോ​ട്ടാ​ണ്​ ന​ൽ​കു​ക. കൂ​ടു​ത​ൽ ചൂ​ടു ല​ഭി​ക്കാ​ൻ ച​ണം കൂ​ടാ​തെ അ​ക​ത്തു​ള്ള പാ​ളി​യി​ൽ മൃ​ദു​വാ​യ തു​ണി​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പ​ശു​ക്ക​ളു​ടെ കോ​ട്ടി​ന്​ ര​ണ്ടു​ പാ​ളി​ക​ൾ ഉ​ണ്ടാ​വും. ​അ​തേ​സ​മ​യം, കാ​ള​ക​ൾ​ക്ക്​ ച​ണം​കൊ​ണ്ടു​ള്ള കോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

Show Full Article
TAGS:cow Coats cows ayodhya india news malayalam news 
News Summary - Soon, Coats For Cows In Ayodhya -india news
Next Story