Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലെ ജി...

പാർലെ ജി കഴിച്ചില്ലെങ്കിൽ മക്കൾക്ക്​ നാശമെന്ന്​ കിംവദന്തി; ബിസ്​ക്കറ്റിനായി രക്ഷിതാക്കളുടെ നെ​ട്ടോട്ടം

text_fields
bookmark_border
പാർലെ ജി കഴിച്ചില്ലെങ്കിൽ മക്കൾക്ക്​ നാശമെന്ന്​ കിംവദന്തി; ബിസ്​ക്കറ്റിനായി രക്ഷിതാക്കളുടെ നെ​ട്ടോട്ടം
cancel

പട്ന: പാർലെ ജി ബിസ്​ക്കറ്റിനായി ബിഹാറിൽ ആളുകളുടെ നെ​ട്ടോട്ടം. സാമൂഹിക മാധ്യമങ്ങളിലൂ​െട പ്രചരിച്ച വിചിത്ര സന്ദേശം വിശ്വസിച്ചാണ്​ ആളുകൾ പരക്കം പാഞ്ഞത്​. 'ജിതിയ' ഉത്സവത്തിന്‍റെ ഭാഗമായി ആൺമക്കൾ പാർലെ ജി കഴിച്ചില്ലെങ്കിൽ വൻ​ ദുരന്തം സംഭവിക്കുമെന്നായിരുന്നു വിശ്വാസികൾക്കിടയിൽ പ്രചരിച്ച കിംവദന്തി.

ഇതോടെ ആളുകൾ പെട്ടിക്കടകളിലും സൂപ്പർമാർക്കറ്റുകളിലും ബിസ്​ക്കറ്റിനായി ഇടിച്ചുകയറി. വിൽപന കുതിച്ചുയർന്നതോടെ ചിലർ അവസരം മുതലെടുത്ത്​ കരിഞ്ചന്തയിൽ വിൽപന നടത്തിയതായും ടൈംസ്​ നൗ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അഞ്ചുരൂപയുടെ ചെറിയ ബിസ്​ക്കറ്റ്​ പായ്​ക്കറ്റ്​ 50 രൂപ വരെ ഈടാക്കിയാണ്​ വിറ്റത്​.

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജിതിയ ഉത്സവം ആഘോഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി അമ്മമാർ പുത്രന്മാരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ജീവിത സമൃദ്ധിക്കും പ്രാർത്ഥിക്കാൻ 24 മണിക്കൂർ ഉപവസിക്കാറുണ്ട്​. മക്കൾ ജിതിയ ഉത്സവത്തിൽ പാർലെ ജി കഴിച്ചില്ലെങ്കിൽ അവർക്ക് അനിഷ്ട സംഭവങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു സന്ദേശം. ബിഹാറിലെ സീതാമർഹി ജില്ലയിലെ ബൈർഗാനിയ, ധേങ്, നാൻപൂർ, ദുംറ, ബാജ്പട്ടി തുടങ്ങിയ പ്രദേശങ്ങളിൽ കിംവദന്തി അതിവേഗം പരന്നു. അതേസമയം സന്ദേശത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rumourParle-Gbiscuit
News Summary - 'Sons should eat Parle-G on Jitiya or face untoward incident': Strange rumour increases sales of biscuit in Bihar's Sitamarhi
Next Story