Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാം വിവാഹം കഴിച്ചതിന്​ മക്കൾ പിതാവിനെ കഴുത്തറത്തു കൊന്നു

text_fields
bookmark_border
രണ്ടാം വിവാഹം കഴിച്ചതിന്​ മക്കൾ പിതാവിനെ കഴുത്തറത്തു കൊന്നു
cancel

ചെന്നൈ: രണ്ടാം വിവാഹം കഴിച്ചതിന് അച്ഛനെ മക്കള്‍ കഴുത്തറത്തു കൊന്നു. അരിയാലൂര്‍ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്​ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ആശ്രിത നിയമനം ലഭിക്കാനാണ്​ മക്കൾ പിതാവായ കനകസഭയെ കൊലപ്പെടുത്തിയതെന്നാണ്​ രണ്ടാം ഭാര്യയായ സംഗീതയുടെ ആരോപണം​. 12 വര്‍ഷം മുന്‍പാണു കനകസഭയും ആദ്യ ഭാര്യയും പിരിഞ്ഞത്. 8 വർഷമായി കുടുംബ കോടതിയിൽ വിവാഹ മോചനക്കേസ് നടന്നുവരികയാണ്. ഇതിനിടെ സംഗീതക്കൊപ്പം കനകസഭ താമസമാരംഭിക്കുകയായിരുന്നു. ആദ്യ ഭാര്യക്കൊപ്പമാണ്​ മക്കൾ താമസിക്കുന്നത്​.

കഴിഞ്ഞ ദിവസം ഇയാളെ കാണാൻ മക്കൾ എത്തിയിരുന്നെന്നും കനകസഭ മക്കളോട്​ മോശമായി സംസാരിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫിസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മക്കൾ അറസ്റ്റിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sons killed father over second marriage issue-india news
Next Story