Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജീവ് പ്രധാനമന്ത്രിയാകുന്നതിനെ എതിർത്തിരുന്നു; വിഡിയോയുമായി വീണ്ടും സോണിയ ഗാന്ധി, ഓർമ്മക്കുറിപ്പ് ചില 'തമാശകൾക്ക്' വഴിവെച്ചേക്കാം

text_fields
bookmark_border
രാജീവ് പ്രധാനമന്ത്രിയാകുന്നതിനെ എതിർത്തിരുന്നു; വിഡിയോയുമായി വീണ്ടും സോണിയ ഗാന്ധി, ഓർമ്മക്കുറിപ്പ് ചില തമാശകൾക്ക് വഴിവെച്ചേക്കാം
cancel

ന്യൂഡൽഹി: ഊഹാഭോഹങ്ങളും അതിശയോക്തികളും നിറഞ്ഞ കഥകൾക്ക് വിരാമമിട്ട് സ്വന്തം കഥ പറയാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറക്കുകയും ആത്മകഥ തയ്യാറാക്കുകയും ചെയ്ത കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി തന്‍റെ ജീവിതം പറഞ്ഞ് വീണ്ടും വീഡിയോ പുറത്തുവിട്ടു. തന്റെ ഭർത്താവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് തനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ലെന്നാണ് ഇൻസ്റ്റയിലെ രണ്ടാമത്തെ വീഡിയോയിൽ സോണിയ പറഞ്ഞുവെക്കുന്നത്.

"എന്റെ ഭർത്താവിനോട് പ്രധാനമന്ത്രിയാകാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ അതിനെ പൂർണ്ണമായും എതിർത്തിരുന്നു," സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ സോണിയ പറയുന്നു.കഴിഞ്ഞ കുറേയെറെ വർഷങ്ങളായി തന്റെ ജീവിതത്തെക്കുറിച്ച് പ്രചരിച്ച "മനഃപൂർവം ഉണ്ടാക്കിയതോ അതിശയോക്തി കലർത്തിയതോ ആയ" കഥകൾ തിരുത്താനാണ് ആത്മകഥ എഴുതാൻ തീരുമാനിച്ചതെന്നും സോണിയ വ്യക്തമാക്കി.

'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന തന്റെ ഓർമ്മക്കുറിപ്പുകളുടെ പ്രകാശനത്തിന് മുന്നോടിയായി പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയിൽ, പുസ്തകം പുറത്തിറങ്ങുമ്പോൾ ഒരു 'തമാശ' ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് ചില വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കാമെന്നും സോണിയ സമ്മതിച്ചു. നവംബർ 10-നാണ് പുസ്തകം പുറത്തിറങ്ങുക.

"എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെന്നും അതിൽ ഭൂരിഭാഗവും ശരിയല്ലെന്നും എനിക്ക് തോന്നി. അത് ഒന്നുകിൽ ഉണ്ടാക്കിയെടുത്തതോ അല്ലെങ്കിൽ അതിശയോക്തി കലർത്തിയതോ ആയിരുന്നു. അതിനാൽ, ഇപ്പോൾ എന്റെ കഥ കുറിച്ചുവെക്കാനും വസ്തുതകളെയും സംഭവങ്ങളെയും അവ യഥാർത്ഥത്തിൽ എന്തായിരുന്നുവോ അതുപോലെ വിവരിക്കാനും എനിക്ക് കഴിയുമെന്ന തോന്നൽ ഉണ്ടായി," അവർ പറഞ്ഞു.ഈ ഓർമ്മക്കുറിപ്പ് തന്നെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയേക്കാം. വിമർശനങ്ങൾ നേരിടാൻ താൻ തയ്യാറാണെന്നും അവർ പറഞ്ഞു. "എന്റെ ജീവിതത്തിലെ മുഴുവൻ കഥയും പറയാൻ കഴിയുമോ എന്ന് എനിക്കറിയില്ല," എന്നും അവർ പറഞ്ഞു.

544 പേജുള്ള ഈ ഓർമ്മക്കുറിപ്പ് ഇറ്റലിയിലെ സോണിയയുടെ കുട്ടിക്കാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള വിവാഹവും ഇന്ത്യൻ രാഷ്ട്രീയത്തിലെ അവരുടെ പതിറ്റാണ്ടുകളും അടയാളപ്പെടുത്തുന്നു. 1984-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും 1991-ൽ രാജീവ് ഗാന്ധിയുടെയും വധം ഉൾപ്പെടെ ഗാന്ധി കുടുംബത്തെ വേട്ടയാടിയ ദുരന്തങ്ങളെക്കുറിച്ചും അവർ പ്രതിപാദിക്കുന്നു.

2004-ലെ പൊതുതിരഞ്ഞെടുപ്പിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യത്തിന്റെ (യു.പി.എ) വിജയവും, അതിനുശേഷം പ്രധാനമന്ത്രി പദം നിരസിക്കുകയും മൻമോഹൻ സിങ് അധികാരം ഏറ്റെടുക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള സോണിയയുടെ രാഷ്ട്രീയ ജീവിതവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് നേരത്തെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുമായി തർക്കത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്), ഇന്ത്യ-ചൈന അതിർത്തി തർക്കം, വർഗീയ സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളെച്ചൊല്ലിയായിരുന്നു തർക്കം. കേംബ്രിഡ്ജിലെ ഒരു റസ്റ്റോറന്റിൽ വെച്ച് രാജീവിനെ കണ്ടുമുട്ടിയതിന്റെയും അവിടെവെച്ച് തന്റെ പ്രണയ യാത്ര ആരംഭിച്ചതിന്റെയും ഓർമ്മ പങ്കുവെച്ചുകൊണ്ടാണ് അവർ എക്സിൽ കുറിച്ചത്. ഹാർപ്പർ കോളിൻസ് ഇന്ത്യ (HarperCollins India) ആണ് പുസ്തകം പുറത്തിറക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sonia recalls being against Rajiv becoming PM
Next Story